വാഹന പാര്‍ക്കിംഗിനെച്ചൊല്ലി തര്‍ക്കം; ഡിവൈ എസ് പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ചു, പ്രതി ഒളിവില്‍

നെയ്യാറ്റിന്‍കര / പാറശാല: (www.kvartha.com 06.11.2018) വാഹന പാര്‍ക്കിംഗിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഡിവൈ.എസ്.പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ചു. കൊടങ്ങാവിള കാവുവിള വീട്ടില്‍ സനലാണ് (32) മരിച്ചത്. മരിച്ച സനല്‍ ഇലക്ട്രീഷ്യനാണ്. തിങ്കളാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം. മഫ്തിയിലെത്തിയ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാറാണ് യുവാവിനെ തള്ളിയിട്ടത്.

സംഭവത്തിനു ശേഷം ഡിവൈ.എസ്.പി ഹരികുമാര്‍ ഒളിവിലാണ്. ജുവലറി ഉടമയായ കൊടങ്ങാവിള സ്വദേശി ബിനുവിന്റെ വീട്ടില്‍ പോയി ഡിവൈ.എസ്.പി ഹരികുമാര്‍ മടങ്ങുമ്പോഴായിരുന്നു സംഭവം. സമീപത്തെ ഒരു വീടിന് മുന്നില്‍ മറ്റ് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധം കാര്‍ പാര്‍ക്കു ചെയ്ത ശേഷമാണ് ഡിവൈ.എസ്.പി പോയത്.

Youth dies in accident, Accidental Death, Youth, Police, Arrest, Protesters, Vehicles, Local-News, News, Kerala.

കുറച്ച് കഴിഞ്ഞ് തിരിച്ചെത്തിയ ഡിവൈ.എസ്.പിയും സമീപവാസിയായ സനലും തമ്മില്‍ ഇതേച്ചൊല്ലി വാക്ക് തര്‍ക്കമുണ്ടായി. മഫ്തിയിലായതിനാല്‍ ഡിവൈ.എസ്.പിയെ തിരിച്ചറിയാന്‍ സനലിന് കഴിഞ്ഞില്ല. തര്‍ക്കത്തിനിടെ ഡിവൈ.എസ്.പി ഹരികുമാര്‍ സനലിനെ റോഡിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. റോഡിലേക്ക് വീണ സനലിനെ മറ്റൊരു കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സനലിനെ നെയ്യാറ്റിന്‍കര പോലീസും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ ഡിവൈ.എസ്.പിയെ സുഹൃത്ത് ബിനു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി. മാത്രമല്ല ഡിവൈ.എസ്.പിയുടെ കാറും മാറ്റി.

അതിനിടെ പരിക്കേറ്റ യുവാവിനെ ഡിവൈ.എസ്.പി ആശുപത്രിയിലെത്തിച്ചില്ലെന്നും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടും നാട്ടുകാര്‍ കൊടങ്ങാവിളയില്‍ തിങ്കളാഴ്ച രാത്രി വൈകിയും റോഡ് ഉപരോധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നെയ്യാറ്റിന്‍കര താലൂക്കില്‍ ചൊവ്വാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറുമണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

മരിച്ച സനലിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കെ. ആന്‍സലന്‍ എം.എല്‍.എ, റൂറല്‍ എസ്.പി അശോക് കുമാര്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍, സുരേഷ് തമ്പി തുടങ്ങിയവര്‍ സ്ഥലത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth dies in accident, Accidental Death, Youth, Police, Arrest, Protesters, Vehicles, Local-News, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?