അപകടത്തില്‍ പരിക്കേറ്റവരെ കണ്ട് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ഡിവൈഡിറിലിടിച്ച ശേഷം ലോറിയുമായി കൂട്ടിയിടിച്ചു; നാലുപേര്‍ക്ക് പരിക്ക്

പടന്നക്കാട്: (www.kasargodvartha.com 08.11.2018) ഡിവൈഡറില്‍ ഇടിച്ച ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. നീലേശ്വരത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ കെ സുകുമാരന്‍ (50), യാത്രക്കാരായ പുങ്ങംചാലിലെ കുഞ്ഞമ്പുവിന്റെ ഭാര്യ ബാലാമണി (62), സുമേഷിന്റെ ഭാര്യ ശാലിനി (33), പവിത്രന്റെ ഭാര്യ സ്മിത (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച രാത്രി കാഞ്ഞങ്ങാട് സിറ്റി നഴ്സിംഗ് ഹോമില്‍ അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്നവരെ സന്ദര്‍ശിച്ച ശേഷം നാട്ടിലേക്ക് മടങ്ങുമ്പോള്‍ പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തില്‍ വെച്ചാണ് സുകുമാരന്‍ ഓടിച്ച കെ എല്‍ 60 എ 2798 നമ്പര്‍ ഓട്ടോറിക്ഷ ഡിവൈഡറില്‍ ഇടിച്ച ശേഷം എതിരെ വരികയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Auto Rikshaw hits Lorry; 4 injured, Padannakad, Accident, Injured, Kasaragod, News. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?