മൂന്ന് ദിവസം മുമ്പ് നാട്ടില്‍ നിന്നും സൗദിയിലേക്ക് വന്ന കാസര്‍കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു

റിയാദ്: (www.kasargodvartha.com 13.11.2018) മൂന്ന് ദിവസം മുമ്പ് നാട്ടില്‍ നിന്നും സൗദിയിലേക്ക് വന്ന കാസര്‍കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ പരേതരായ മുഹമ്മദ് കു്ഞ്ഞി- കുഞ്ഞാമിന ദമ്പതികളുടെ മകന്‍ സി കെ അബ്ദുല്‍ ഖാദര്‍ (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ അബ്ദുല്‍ ഖാദറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: മറിയം. മക്കള്‍: സലാം (സൗദി അറേബ്യ), കുഞ്ഞാസിയ, റഷീദ് (അബൂദാബി), ഉബൈദ്, സറീന. മരുമക്കള്‍: നാസര്‍ (അബൂദാബി), റഹ് മത്ത്, മുഹമ്മദ് കുഞ്ഞി. സഹോദരങ്ങളില്ല. മൃതദേഹം സൗദിയില്‍ തന്നെ ഖബറക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 35 വര്‍ഷമായി സൗദിയില്‍ കരാര്‍ ജോലി ചെയ്തുവരികയായിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് സൗദിയിലേക്ക് തിരിച്ചുവന്നത്.



Keywords: Kasaragod, Kerala, news, Gulf, Top-Headlines, Death, Obituary, Kanhangad, Kasaragod native died in Saudi Arabia
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?