ആപ്പിലൂടെ ഫുഡ് ഓര്‍ഡര്‍ ചെയ്താല്‍ കൊടുക്കില്ലെന്ന് ഹോട്ടലുകാര്‍, ആപ്പിന് കേരളത്തില്‍ വിലക്ക്
കൊച്ചി: (www.kvartha.com 29.11.2018) ഇഷ്ട റസ്‌റ്റോറന്റിലെ ഭക്ഷണങ്ങള്‍ സ്വന്തം വീട്ടുമുറ്റത്തെത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്ക് വരുന്നു. യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളില്‍നിന്ന് ഡിസംബര്‍ മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ.) നിലപാടെടുത്തിരിക്കുകയാണ്. ഇതോടെ, ഇത്തരം ആപ്പുകള്‍ ഉപയോഗിച്ച് ശനിയാഴ്ച മുതല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ബുദ്ധിമുട്ടാവും.
തുടക്കത്തില്‍ എറണാകുളം ജില്ലയില്‍ മാത്രമായിരിക്കും വിലക്ക്. കോഴിക്കോട് ജില്ലയില്‍ ഇതിനോടകം ഇത്തരം ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ മെനുവില്‍ ലഭിക്കുന്ന വിലയ്ക്ക് വിഭവങ്ങള്‍ എടുക്കാന്‍ തയ്യാറാണെങ്കില്‍ മാത്രമേ ഈ ആപ്പുകളുമായി സഹകരിക്കുകയുള്ളൂ. ഇത്തരം ആപ്പുകള്‍ റസ്‌റ്റോറന്റുകളില്‍നിന്ന് ഓര്‍ഡറിന്റെ 20-30 ശതമാനം കമ്മിഷന്‍ ഈടാക്കുന്നുണ്ട്. ഇത് താങ്ങാനാവില്ലെന്ന നിലപാടിലാണ് ഹോട്ടല്‍ ഉടമകള്‍.
90 ശതമാനത്തോളം ഹോട്ടലുടമകളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം അസോസിയേഷന്‍ എടുത്തിട്ടുള്ളതെന്ന് കെ.എച്ച്.ആര്‍.എ.യുടെ എറണാകുളം ജില്ലാ പ്രസിഡന്റ് അസീസ് മൂസ പറഞ്ഞു.
നിലവില്‍ ജില്ലയില്‍ ഇരുനൂറോളം ഹോട്ടലുകളാണ് ഇത്തരം ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളുമായി സഹകരിച്ച് ഭക്ഷണം വില്‍ക്കുന്നത്. തൊഴിലാളികളുടെ ശമ്പളം, സാധനങ്ങളുടെ വിലവര്‍ധന തുടങ്ങിയവ മൂലം ഹോട്ടല്‍ വ്യവസായം 15 ശതമാനം നഷ്ടത്തിലാണുള്ളത്. ഇതിനിടയില്‍ കമ്പനികള്‍ക്കുള്ള ഭീമമായ കമ്മിഷനും കൂടി കൊടുക്കുന്നതോടെ നഷ്ടം പെരുകുകയാണ്. ഹോട്ടലുകള്‍ അടച്ചിടാന്‍ പറ്റാത്തതിനാല്‍ മാത്രമാണ് ഇവരുമായി കൈകോര്‍ത്ത് പോകുന്നതെന്ന് ഹോട്ടലുടമകള്‍ പറയുന്നു.
ആവശ്യങ്ങള്‍ അംഗീകരിക്കുകയില്ലെങ്കില്‍ ഇന്ത്യയിലുള്ള മറ്റ് ഫുഡ് ഡെലിവറി സ്റ്റാര്‍ട്ട് ആപ്പുകളുമായി സഹകരിച്ച് സ്വന്തം നിലയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി തുടങ്ങാനാണ് അസോസിയേഷന്റെ തീരുമാനം. ഇതിനായി സ്റ്റാര്‍ട്ട് ആപ്പുകളുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. അസോസിയേഷന്റെ നേതൃത്വത്തില്‍ ഭക്ഷണവിതരണ ആപ്പ് അവതരിപ്പിക്കാനും ആലോചനയുണ്ട്.
ഹോട്ടലുകളെല്ലാം തന്നെ നേരിട്ട് ഡെലിവറി നടത്തുന്നുണ്ട്. അതിന് ഹോട്ടലുകള്‍ പ്രത്യേക ഡെലിവറി ചാര്‍ജുകള്‍ ഈടാക്കുന്നില്ല. ഇത്തരം ആപ്പുകള്‍ വഴി ഓഡര്‍ സ്വീകരിക്കാതെ ഹോട്ടലുകള്‍ നേരിട്ടുള്ള ഡെലിവറി കൂടുതല്‍ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hotels not to take orders from food delivery apps from Dec 1, Kochi, News, Food, Hotel, Business, Technology, Kerala.

Powered by Info News For You

Comments
Post a Comment