ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാടിന് താങ്ങായി സംസ്ഥാന ആരോഗ്യ വകുപ്പ്; ഒരു കോടിയുടെ മരുന്നുകളും അനുബന്ധ സാമഗ്രികളും നല്‍കി

തിരുവനന്തപുരം: (www.kvartha.com 24.11.2018) തമിഴ്‌നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കെ.എം.എസ്.സി.എല്‍. മുഖേന മരുന്നുകള്‍ കയറ്റി അയയ്ക്കുന്നതിന്റെ ഫ് ളാഗ് ഓഫ് കെ.എം.എസ്.സി.എല്‍. ജില്ലാ മരുന്ന് സംഭരണ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. പ്രളയത്തില്‍ നിന്നും കരകയറാന്‍ മറ്റുള്ളവര്‍ സഹായിച്ചതിനെ കേരളം നന്ദി പൂര്‍വം ഓര്‍ക്കുകയാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

ഗജ ചുഴലിക്കാറ്റില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കായി ഒരു കോടി രൂപ വിലമതിക്കുന്ന മരുന്നുകളും അനുബന്ധ സാമഗ്രികളും നാല് ട്രക്കുകളിലായാണ് കയറ്റി അയക്കുന്നത്. ഗജ ചുഴലിക്കാറ്റ് ബാധിച്ചിരിക്കുന്ന തമിഴ്‌നാട്ടിലെ ജില്ലകളിലേക്ക് മരുന്നുകള്‍, ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ഗുളികകള്‍, സാനിട്ടറി നാപ്കിനുകള്‍, അയ്യായിരത്തോളം ബെഡ് ഷീറ്റുകള്‍, അയ്യായിരത്തോളം ലുങ്കികള്‍, മൂവായിരത്തോളം തോര്‍ത്തുകള്‍, ടെന്‍ഡുകള്‍, ഗംബൂട്ടുകള്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ അയച്ചത്. ഇത് കൂടാതെ ഇടുക്കിയില്‍ നിന്നും സാധനങ്ങള്‍ കയറ്റി അയയ്ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Gaja Cyclone Kerala help Tamilnadu, Thiruvananthapuram, News, Compensation, Politics, Health, Health & Fitness, Health Minister, Cyclone, Kerala.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, സ്‌റ്റേറ്റ് ലെപ്രസി ഓഫീസര്‍ ഡോ. പത്മലത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത പി.പി., കെ.എം.എസ്.സി.എല്‍ മാനേജര്‍ വിമല്‍ അശോക് എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gaja Cyclone Kerala help Tamilnadu, Thiruvananthapuram, News, Compensation, Politics, Health, Health & Fitness, Health Minister, Cyclone, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?