മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു; അനന്തമായി ജയിലിലടയ്ക്കാന്‍ ശ്രമം

കൊട്ടാരക്കര: (www.kvartha.com 23.11.2018) മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു. ഇക്കാരങ്ങളാല്‍ തന്നെ പുറത്തുവിടാതെ അനന്തമായി ജയിലിലടയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

തന്നെ അനന്തമായി ജയിലില്‍ അടയ്ക്കാന്‍ ആസൂത്രിതമായ ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് തനിക്കെതിരെ വ്യാജ കേസുകള്‍ ഉണ്ടാക്കുന്നത്. കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശം കൊടുത്തിരിക്കുകയാണ്. തനിക്കെതിരെയുള്ള കേസുകളെ നിയമപരമായി നേരിടും.

K Surendran reacts over his arrest, Kottarakkara, News, K. Surendran, Politics, BJP, Criticism, Sabarimala Temple, Jail, Court, Remanded, Chief Minister, Pinarayi vijayan, Kerala.

തനിക്കെതിര കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ഓഫിസ് ഗൂഢാലോചന നടത്തിയാണ്. ഇത്തരം കള്ളക്കേസുകള്‍ കൊണ്ടൊന്നും താന്‍ വീഴില്ല. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സി.പി.എം നേതാക്കളെ പോലെ താന്‍ നെഞ്ച് വേദന അഭിനയിച്ചിട്ടില്ലെന്നും പി. ജയരാജനെ പരോക്ഷമായി പരിഹസിച്ച് സുരേന്ദ്രന്‍ പറഞ്ഞു.

ചിത്തിര ആട്ടവിശേഷത്തിനിടെ തൃശൂര്‍ സ്വദേശിനിയായ 52 കാരിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ജയിലില്‍ നിന്നും റാന്നി കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ശബരിമലയില്‍ നിന്നും കരുതല്‍ തടങ്കലിലെടുത്ത സുരേന്ദ്രനെ നിരോധനാജ്ഞ ലംഘിച്ചുവെന്ന് ആരോപിച്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരേന്ദ്രന് പിന്നീട് കോടതി ജാമ്യം അനുവദിച്ചെങ്കിലും കണ്ണൂരില്‍ പോലീസുകാരനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ വാറണ്ട് നിലവിലുള്ളതിനാല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാനായിരുന്നില്ല.

പിന്നാലെ ചിത്തിര ആട്ടവിശേഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും സുരേന്ദ്രനെ പ്രതിയാക്കി. ഈ കേസില്‍ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാന്‍ ആകില്ലെന്നാണ് നിയമ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, സുരേന്ദ്രനെതിരെയുള്ളത് രാഷ്ട്രീയ പകപോക്കലാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K Surendran reacts over his arrest, Kottarakkara, News, K. Surendran, Politics, BJP, Criticism, Sabarimala Temple, Jail, Court, Remanded, Chief Minister, Pinarayi vijayan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?