ധൈര്യമുണ്ടങ്കില്‍ ബി ജെ പി മഞ്ചേശ്വരത്ത് തെരെഞ്ഞെടുപിനെ നേരിടണം: കെ പി എ മജീദ്

ഉപ്പള: (www.kvartha.com 03.11.2018) തെരെഞ്ഞെടുപ്പ് കേസിന്റെ പിന്നില്‍ കടിച്ചു തൂങ്ങാതെ ബി ജെ പി ഹൈകോടതയില്‍ നല്‍കിയ കേസ് പിന്‍വലിച്ച് മഞ്ചേശ്വരത്ത് ഒരു തെരെഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാവണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദ് ആവശ്യപ്പെട്ടു. ഈ കേസുമായി ബി ജെ പിക്ക് ഏറെ കാലം മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ഉപതെരെഞ്ഞടുപ്പിനെ നേരിടാന്‍ ഭയമാണെന്നും തെരെഞ്ഞടുപ്പ് എപ്പോള്‍ നടന്നാലും വന്‍ ഭൂരിപക്ഷത്തോടെ മുസ്ലിം ലീഗ് വിജയിക്കുമെന്നും കെ പി എ മജീദ് പറഞ്ഞു.
Kasaragod, News, Muslim-League, KPA Majeed, Case, Election, BJP, K. Surendran, Manjeswaram, P.B. Abdul Razak MLA, Mangalpady Panchayath Muslim League Committee, Conference

ബി ജെ പിയും സി പി എമ്മും ജനവിരുദ്ധ നയങ്ങളില്‍ പരസ്പരം മത്സരിച്ചാണ് മുന്നോട് പോകുന്നത്. അഴിമതിയും സ്വജനപക്ഷപാതവും സ്ത്രീപീഡന പരമ്പരകളാണ് സി പി എമ്മിന്റെ മുഖ്യ അജണ്ട. പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രിമാര്‍ വര്‍ഗീയ പ്രസ്താവനകള്‍ നടത്തി കലാപം സൃഷ്ടിക്കാനാണ് ബി ജെ പി ശ്രമം. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബി ജെ പിയും സി പി എമ്മും വിശ്വാസികളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. റിസര്‍ ബാങ്കിനെയും തെരെഞ്ഞടുപ്പ് കമ്മീഷനെയും സ്വന്തം നേട്ടത്തിനു വേണ്ടിയാണ് ബി ജെ പി ഉപയോഗപ്പെടുന്നത്. ഇത് രാജ്യത്ത് വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കും.

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങളെയും എഴുത്തുകാരെയും ഭീഷണിപ്പെടുത്തിയും കൊന്നും കേസെടുത്തും  എഴുതുവാനും പറയുവാനുമുള്ള അവകാശത്തെ ഹനിക്കുകയാണെന്നും കെ പി എ മജീദ് അഭിപ്രായപ്പെട്ടു. മംഗല്‍ പാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി  ഉപ്പളയില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മുസ്‌ലിം പഞ്ചായത്ത് പ്രസിഡന്റ് എം ബി യൂസുഫ് അധ്യക്ഷനായി. കെ എം ഷാജി എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. നിര്‍ധനരായ ഏഴു കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുവാനുള്ള സ്ഥലത്തിന്റെ രേഖ കെ പി എ മജീദ് കൈമാറി. ഗോള്‍ഡന്‍ അബ്ദുല്‍ കാദര്‍ സ്‌കോളര്‍ഷിപ്പ് വിജയികള്‍ക്ക് കെ എം ഷാജി എം എല്‍ എ ഉപഹാരം നല്‍കി. ദുബൈ കെ എം സി സി മംഗല്‍പ്പാടി പഞ്ചായത്ത് വിദ്യഭ്യാസ സഹായം സി ടി അഹ്മദലി വിതരണം ചെയ്തു. എം കെ അലി മാസ്റ്റര്‍ രചിച്ച മുസ്‌ലിം ലീഗ് ഗാനരചന എം സി ഖമറുദ്ധീന്‍ പ്രകാശനം ചെയ്തു.

മംഗല്‍പാടി പഞ്ചായത്ത് മുസ്‌ലിം പഞ്ചായത്ത് ജന സെക്രട്ടറി വി പി അബ്ദുല്‍ ഷുക്കൂര്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹ്മദലി, ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ധീന്‍, ജന: സെക്രട്ടറി എ അബ്ദുര്‍ റഹ്മാന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എ ജി സി ബഷീര്‍, ജില്ലാ ഭാരവാഹികളായ മുനീര്‍ ഹാജി, അസീസ് മെരിക്കെ, ടി എ മൂസ, മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്,  എം അബ്ബാസ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ്, പി ബി ഷഫീഖ്, അഷ്‌റഫ് കര്‍ള, അബ്ബാസ് ഓണന്ത, എ കെ. ആരിഫ്, പി എച്ച് അബ്ദുല്‍ ഹമീദ്, എം എസ് എ സത്താര്‍,  റഹ്മാന്‍ ഗോള്‍ഡന്‍, എം കെ അലി, ഗോള്‍ഡന്‍ മൂസ കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍ ബന്തിയോട്, അസീസ് കളത്തൂര്‍, യു കെ യൂസുഫ്, ജലീല്‍ കടവത്ത്, ഹനീഫ് കല്‍മാട്ട, ഷാഹുല്‍ ഹമീദ് ബന്തിയോട്, ആരിഫ് ഹൊസങ്കടി, മഖ്ബൂല്‍, ഉമര്‍ അപ്പോളോ, ബി എം മുസ്തഫ, അബ്ബാസ് ഹാജി, മുസ്തഫ ഉപ്പള, റഹീം പള്ളം, അബ്ദുല്ല മാളിഗ, ഹമീദ് നില്‍കമല്‍, ഹനീഫ് ഗോള്‍ഡ് കിംങ്ങ്, അബു തമാം, യൂസുഫ് ഫൈന്‍ ഗോള്‍ഡ്, സെഡ് എ കയ്യാര്‍, അബ്ദുല്ല മാതേരി, ഉമര്‍ ബൈങ്കിമൂല, പി വൈ ആസിഫ്, മഹ്ഷൂഖ് ഉപ്പള,  സംസാരിച്ചു. നേരത്തെ നയാ ബസാറില്‍ നിന്നും ശക്തി പ്രകടനവും നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Muslim-League, KPA Majeed, Case, Election, BJP, K. Surendran, Manjeswaram, P.B. Abdul Razak MLA, Mangalpady Panchayath Muslim League Committee, Conference.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?