അയല്‍വാസിയുമായുള്ള തര്‍ക്കം; പ്രതി ചേര്‍ക്കപ്പെട്ടയാള്‍ കുറ്റപത്രം വായിച്ചു കേള്‍ക്കാനെത്തിയത് ആംബുലന്‍സില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.11.2018) അയല്‍വാസിയുമായുള്ള തര്‍ക്കം സംബന്ധിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ കുറ്റപത്രം വായിച്ചു കേള്‍ക്കാനെത്തിയത് ആംബുലന്‍സില്‍. മാലക്കല്ലിലെ ജോണ്‍സണ്‍ കുര്യാക്കോസ് (34)ആണ് ആംബുലന്‍സില്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിലെത്തിയത്.
വീട്ടുവളപ്പിലെ കുഴിയില്‍ വീണ് നട്ടെല്ല് തകര്‍ന്ന ജോണ്‍സണ്‍ കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഇതോടെ ആംബുലന്‍സിലും പിന്നീട് വീല്‍ചെയറിലുമായി കോടതിയിലെത്തുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് അയല്‍വാസിയുമായുള്ള തര്‍ക്കം കോടതിയിലെത്തിയത്. വീല്‍ചെയറില്‍ കോടതിയില്‍ ഹാജരായ ജോണ്‍സനോട് തുടര്‍നടപടികള്‍ക്ക് അഭിഭാഷകനെ ചുമതലപ്പെടുത്തിക്കൊള്ളാന്‍ മജിസ്ട്രേറ്റ് നിര്‍ദേശിച്ചു. കുറ്റപത്രം വായിക്കുന്നത് അടുത്തമാസം 21-ലേക്ക് മാറ്റിവെച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ambulance, Top-Headlines, Hosdurg, court, Accused come to court in Ambulance for hearing charge sheet
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment