ഭൂസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് യുവാവ് ടവറില്‍കയറി ആത്മഹത്യക്ക് ശ്രമിച്ചു
കാസര്‍കോട് (www.evisionnews.co): ടവറില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചയാളെ ഫയര്‍ഫോഴ്‌സ് എത്തി താഴെയിറക്കി. കാറഡുക്ക നെല്ലിയടുക്ക സ്വദേശിയായ പി.കെ മോഹന്‍ദാസ് (64) ആണ് വ്യാഴാഴ്ച രാവിലെ കാസര്‍കോട് കലക്ട്രേറ്റിനു സമീപത്തെ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് തന്ത്രപൂര്‍വ്വം താഴെയിറക്കി ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നേരത്തെ നെല്ലിയടുക്കയിലെ ഒരു മരത്തില്‍ കയറിയും ആത്മഹത്യ മുഴക്കിയതായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്നും ഫയര്‍ഫോഴ്സ് താഴെയിറക്കുകയായിരുന്നു. സ്ഥലംസംബന്ധമായ പ്രശ്‌നവുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളില്‍ 24 മണിക്കൂറിനുള്ളില്‍ പരിഹാരം ആവശ്യപ്പെട്ടാണ് കലക്ട്രേറ്റിന് മുന്നിലെ മൊബൈല്‍ ടവറില്‍ കയറി ഭിന്നശേഷിക്കാരനായ ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇത് ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും അധികൃതരെയും കുഴക്കിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന കത്ത് ടവറിന് മുകളിലുള്ള മോഹന്‍ദാസിനെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വായിച്ച് കേള്‍പ്പിച്ചെങ്കിലും എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ താഴെയിറങ്ങില്ലെന്നായിരുന്നു വെളിപ്പെടുത്തിയത്. ഇതേതുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് എത്തി താഴെയിറക്കിയത്.
Powered by Info News For You

Comments
Post a Comment