വര്‍ഗീയതക്കെതിരെ ഒറ്റക്കെട്ടായി ശക്തിതെളിയിച്ച് യൂത്ത് ലീഗ് യുവജന യാത്ര; ലീഗിന്റെ വര്‍ഗീയ വിരുദ്ധ ക്യാമ്പെയിന്‍ ഉപരിപ്ലവമല്ലെന്ന് മുനവ്വറലി തങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 25.11.2018) വര്‍ഗീയതക്കും അക്രമത്തിനുമെതിരെ ജനമനസ്സുകളെ ഉണര്‍ത്തി മുന്നേറുന്ന മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രക്ക് ആവേശ്വോജ്ജ്വല വരവേല്‍പ്പ്. കുമ്പളയില്‍ നിന്നും പ്രയാണമാരംഭിച്ച യാത്ര വൈകിട്ടോടെ നായന്മാര്‍മൂലയില്‍ സമാപിച്ചു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന യാത്രയില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. വഴിയുലടനീളം നൂറുകണക്കിനാളുകള്‍ ജാഥയെ ആശിര്‍വദിക്കാന്‍ എത്തിയിരുന്നു.

കുമ്പളയില്‍ നടന്ന ഉദ്ഘാടന സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് യൂസുഫ് ഉളുവാര്‍ അധ്യക്ഷത വഹിച്ചു. കേരളത്തില്‍ വര്‍ഗീയതയും വിഭാഗീയതയും ശക്തമാക്കാനുള്ള പരിശ്രമങ്ങള്‍ സജീവമാണെന്നും ഇതിനെതിരെ പ്രായോഗികവും പ്രാദേശികവുമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും ജാഥാ നായകന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പല സംഘടനകളും നടത്തുന്ന വര്‍ഗ്ഗഗീയ വിരുദ്ധ ക്യാമ്പെയിനുകള്‍ ഉപരിപ്ലവങ്ങളായി മാറുന്നു. ക്യാമ്പെയിന്‍ നടത്തുന്നവര്‍ തന്നെ പ്രായോഗിക തലത്തില്‍ സ്വീകരിക്കുന്ന നിലപാട് വ്യത്യസ്തമാണ്. എന്നാല്‍ മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ ഏറ്റവും ശക്തമായ പ്രായോഗികമായ ഇടപെടലുകള്‍ നടത്തിയ പാര്‍ട്ടിയാണ്. ഭരണത്തിലിരിക്കുന്നത് ഏത് കക്ഷിയായാലും സമാധാന ശ്രമങ്ങള്‍ക്ക് സര്‍ക്കാറിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന നിലപാടാണ് ലീഗ് എക്കാലത്തും സ്വീകരിച്ചത്. ഇതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് തോല്‍വികള്‍ ആവര്‍ത്തിച്ചു വന്നിട്ടും ലീഗ് നിലപാട് തിരുത്തിയിട്ടിണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ മാതൃകയില്‍ കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. റിയാസ് മൗലവി വധം ഇതിന്റെ ഭാഗമാണ്. എന്നാല്‍ പക്വമായ സമീപനത്തിലൂടെ കേരളം അതിനെ മറികടന്നു. ഇക്കാര്യത്തില്‍ സര്‍ക്കാറിന് പോലും സഹായമായി ലീഗ് പ്രവര്‍ത്തിച്ചു. ബാബരി മസ്ജിദ് ധ്വംസനവും മാറാട് കലാപവുമെല്ലാം കേരളത്തെ കലാപഭൂമിയാക്കാനുള്ള അവസരമായി ചിലര്‍ കണ്ടു. എന്നാല്‍ മുസ്ലിംലീഗ് ഈ ഘട്ടത്തില്‍ നടത്തിയ ശക്തമായ ഇടപെടല്‍ കേരളത്തെ സമാധാനത്തിന്റെ തുരുത്താക്കി നിലനിര്‍ത്തി. ഇത്തരം ഘട്ടങ്ങളിലെല്ലാം ഉത്തരവാദപ്പെട്ട ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാട് അപകടകരമായിരുന്നു. മുസ്ലിം ചെറുപ്പക്കാരുടെ തീവ്രവികാരത്തെ  മുതലെടുത്ത് ലീഗിനെ ക്ഷയിപ്പിക്കാനാണ് അന്ന് ചിലര്‍ ശ്രമിച്ചത്. പക്ഷെ ലീഗ് നിലപാടിനെ കാലം ശരിവെക്കുന്നതും വാഴ്ത്തുന്നതുമാണ് പിന്നീട് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എം എല്‍ എമാരായ എന്‍.എ.നെല്ലിക്കുന്ന്, സി. മമ്മുട്ടി, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, ഷിബു മീരാന്‍ പ്രസംഗിച്ചു. ഏരിയാലില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, സെക്രട്ടറിമാരായ അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍, എ. അബ്ദുര്‍ റഹ്മാന്‍, എ.ജി.സി. ബഷീര്‍, അഡ്വ.ഫൈസല്‍ ബാബു പ്രസംഗിച്ചു.

നായന്മാര്‍മൂലയില്‍ നടന്ന സമാപന സമ്മേളനം അഡ്വ. കെ.എന്‍.എ. ഖാദര്‍ ഉദ്ഘാടനം ചെയ്തു. ജാഥ ഉപനായകന്‍ പി.കെ ഫിറോസ്, ഡയറക്ടര്‍ എം.എ. സമദ്, കോ ഓര്‍ഡിനേറ്റര്‍ നജീബ് കാന്തപുരം, യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു.
തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് ഉദുമയില്‍ നിന്നും യാത്ര നിന്നാരംഭിക്കും. 12.30ന് പള്ളിക്കര-കള്ളിച്ചാലിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് 6 മണിക്ക് കാഞ്ഞങ്ങാട് സമാപിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Youth League, Yuvajana Yathra shows Youth League's power in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?