കുടുംബക്കാര്‍ തമ്മിലുള്ള കൂട്ടത്തല്ലിനിടെ കൈക്കോട്ടു കൊണ്ട് തലക്കടിയേറ്റ് നാല് വയസുകാരി മരിച്ചു; പത്തോളം പേര്‍ കസ്റ്റഡിയില്‍
തൃശൂര്‍: (www.kvartha.com 09.11.2018) കുടുംബക്കാര്‍ തമ്മിലുള്ള കൂട്ടത്തല്ലിനിടെ കൈക്കോട്ടു കൊണ്ട് തലക്കടിയേറ്റ് നാല് വയസുകാരി മരിച്ചു. തൃശൂര്‍ ജില്ലയില്‍ വടക്കേക്കാട് കച്ചേരിപ്പടിയിലാണ് സംഭവം. ചിറ്റട്ടിപ്പറമ്പില്‍ പരേതയായ നിത്യയുടേയും മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി ജിതേഷിന്റെയും മകള്‍ ആദിലക്ഷ്മിയാണ് മരിച്ചത്. കൈക്കോട്ട് കൊണ്ട് തലയ്ക്കടിയേറ്റ ആദി ലക്ഷ്മിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂന്ന് വര്‍ഷം മുമ്പ് കുട്ടിയുടെ മാതാവ് നിത്യ മഞ്ഞപ്പിത്തം മൂലം മരിച്ചിരുന്നു. ജിതേഷ് പുനര്‍വിവാഹം ചെയ്തതോടെ ആദിലക്ഷ്മി നിത്യയുടെ മാതാവ് ലതയുടെ സംരക്ഷണത്തിലായി. ലതയും ഭര്‍ത്താവ് ചന്ദ്രനും തമ്മില്‍ വഴക്ക് പതിവായിരുന്നു ബുധനാഴ്ച രാത്രി ഇവര്‍ വഴക്കിടുന്നതറിഞ്ഞ് എത്തിയ ലതയുടെ ബന്ധുക്കളും ചന്ദ്രന്റെ ബന്ധുക്കളും തമ്മിലുണ്ടായ സംഘട്ടനത്തിനിടെയാണ് ലതയുടെ സമീപത്തു നിന്ന ആദി ലക്ഷ്മിയുടെ തലയ്ക്ക് അടിേയറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thrissur, News, Child, Dead, Custody, Clash, Family, Child dead in family clash

Powered by Info News For You

Comments
Post a Comment