ഗൃഹപ്രവേശനത്തിനൊരുങ്ങിയ വീടുള്‍പ്പടെ രണ്ടുവീടുകള്‍ക്ക് നേരെ അക്രമം
ആദൂര്‍ (www.evisionnews.co): മുളിയാര്‍ അമ്മങ്കോട്ട് ഗൃഹപ്രവേശനത്തിനൊരുങ്ങിയ വീടുള്‍പ്പടെ രണ്ടുവീടുകള്‍ക്ക് നേരെ അക്രമം. ബോവിക്കാനത്തെ കല്ലുകെട്ട് മേസ്ത്രി എ.വി ബാലകൃഷ്ണന്‍, ബേപ്പിലെ രാജേഷ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. അടുത്ത മാസം ഒമ്പതിന് ബാലകൃഷ്ണന്റെ വീടിന്റെ ഗ്രഹപ്രവേശനം നിശ്ചയിച്ചിരുന്നു.
ഈ വീട്ടിലെ സ്വിച്ച് ബോര്‍ഡുകളും വെള്ളത്തിന്റെ ടാപ്പുകളുമാണ് നശിപ്പിച്ചത്. രാജേഷിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപയുടെ മരഉരുപ്പടികള്‍ കവര്‍ച്ച ചെയ്തു. ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നും 100 മീറ്റര്‍ അകലെയാണ് രാജേഷിന്റെ വീട്. വീടിന്റെ പിറകുവശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ജനല്‍ ഫ്രെയിമുകളും വീപ്പയും എടുത്ത് കിണറ്റില്‍ തള്ളുകയായിരുന്നുവെന്ന് രാജേഷ് പരാതിപ്പെട്ടു. മൊത്തം 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി രാജേഷ് പറഞ്ഞു. വീട്ടുകാരുടെ പരാതിയില്‍ ആദൂര്‍ എസ്.ഐ കെ.വി രാജീവ് കുമാര്‍ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Powered by Info News For You
Comments
Post a Comment