പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ മാനസിക പീഡനം; നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു,നില ഗുരുതരം

തിരുവല്ല: (www.kvartha.com 28.11.2018) പുഷ്പഗിരി മെഡിക്കല്‍ മെഡിക്കല്‍ കോളജിലെ നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍. ഡെറ്റി ജോസഫ് എന്ന യുവതിയാണ് ആത്മഹത്യാ ശ്രമം നടത്തി മരണത്തിനും ജീവിതത്തിനുമിടയില്‍ വെന്റിലേറ്ററില്‍ ഉള്ളത്.

തൊഴിലിടത്തെ മാനസിക പീഡനവും തൊഴില്‍ പീഡനവും മൂലമാണ് തന്റെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഭര്‍ത്താവ് മനോജ് ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ ഡെറ്റി ആസിഡ് കലര്‍ന്ന രാസവസ്തു കുടിക്കുകയായിരുന്നു. ദിവസവും ആശുപത്രിയിലെ മാനസിക പീഡനത്തില്‍ മനംനൊന്തു ഭാര്യ തന്നോട് പരാതി പറയാറുണ്ടായിരുന്നു എന്നാണ് ഭര്‍ത്താവ് പറയുന്നത്.

Suicide attempt to Pushpagiri hospital nurse,Suicide Attempt, News, hospital, Treatment, Message, Husband, Complaint, Torture, Police, Allegation, Kerala

ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പോലും തന്റെ പേരില്‍ പരാതി മുകളിലേക്ക് അയക്കുന്നതായും ഡെറ്റി വെളിപ്പെടുത്തിയിരുന്നു. തന്‍മൂലം ജോലിചെയ്യാനാകാത്ത കടുത്ത സമ്മര്‍ദത്തിലായിരുന്നു ഡെറ്റി.

കൂടെ ജോലിചെയ്യുന്ന ചില വ്യക്തികളുടെ നിരന്തരമായ മാനസിക പീഡനവും തൊഴില്‍ പീഡനവും മൂലം തനിക്ക് ജീവിക്കാനാകാത്ത സാഹചര്യമാണ് ഉള്ളതെന്നും അതിനാല്‍ തന്റെ മൂന്നു വയസുള്ള കുട്ടിയെ നോക്കണമെന്നും മറ്റും അടങ്ങിയ ശബ്ദരേഖ ഭര്‍ത്താവ് മനോജിന് അയച്ച ശേഷമാണ് ഡെറ്റി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മാനസികമായി പീഡിപ്പിച്ച പുഷ്പഗിരി മെഡിക്കല്‍ കോളജിലെ ആളുകളുടെ പേരുകള്‍ ഉള്‍പ്പെടെ രാമങ്കിരി പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിയമ നടപടികള്‍ സ്വീകരിക്കാനാണ് തന്റെ തീരുമാനം എന്നും ഡെറ്റിയുടെ ഭര്‍ത്താവ് മനോജ് ജോസഫ് പറയുന്നു.

ഇതിന് മുന്‍പും പുഷ്പഗിരിയിലെ തൊഴില്‍ പീഡനത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഉന്നതരുടെ സ്വാധീനം മൂലം പരാതികള്‍ ഒതുക്കി തീര്‍ത്തതായാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് കിട്ടുന്ന റിപ്പോട്ടുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Suicide attempt to Pushpagiri hospital nurse,Suicide Attempt, News, hospital, Treatment, Message, Husband, Complaint, Torture, Police, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?