മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതി; യുവതി കാമുകനുമായി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

മഞ്ചേശ്വരം: (www.kasargodvartha.com 09.11.2018) മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ യുവതി കാമുകനുമായി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. മണ്ണംകുഴിയിലെ അബ്ദുര്‍ റഹ് മാന്‍ ആണ് മകള്‍ റൈഹാന (20)യെ കാണാനില്ലെന്ന് കാണിച്ച് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയത്.

സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മണ്ണംകുഴിയില്‍ കപ്പ ചിപ്സ് കട നടത്തിവരികയായിരുന്ന തമിഴ്നാട് സ്വദേശിയെയും കാണാതായതായി വ്യക്തമായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റൈഹാനയെ കാണാതായത്. മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു.



പോലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരും പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. യുവതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Related News:
മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Youth, police-station, Top-Headlines, Missing Woman surrendered before police with Lover
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?