വീണ്ടും നിരാശ; കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി
പത്തനംതിട്ട:(www.kvartha.com 27/11/2018) ജാമ്യം തേടി കോടതിയെ സമീപിച്ച ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് വീണ്ടും നിരാശ. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ ദിവസത്തില്‍ ദര്‍ശനത്തിനെത്തിയ അന്‍പത്തിരണ്ടുകാരിയായ ഭക്തയെ തടഞ്ഞ് ആക്രമിച്ചുവെന്ന കേസിലാണു സുരേന്ദ്രനെ പ്രതി ചേര്‍ത്തിരിക്കുന്നത്. വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള കേസില്‍ ഡിസംബര്‍ ആറു വരെയാണു റാന്നി ഗ്രാമന്യായാലയ കോടതി റിമാന്‍ഡ് ചെയ്തത്.
പിന്നീട് റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നാണ് സുരേന്ദ്രന്‍ ജില്ലാ കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ സുരേന്ദ്രനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pathanamthitta, Kerala, K. Surendran, BJP, Bail, Court, K Surendran's bail plea has been postponed to Wednesday

Powered by Info News For You

Comments
Post a Comment