രാഷ്ട്രീയ ലാഭത്തിന് സംഘ്പരിവാര്‍ ശബരിമലയെ ഇടത്താവളമാക്കി: തുളസീധരന്‍ പള്ളിക്കല്‍
മഞ്ചേശ്വരം: (www.kvartha.com 06.11.2018) സുപ്രീം കോടതി വിധിയെ മറയാക്കി സന്യാസ രൂപം നല്‍കി ശബരിമലയുടെ പവിത്രതയെ കാറ്റില്‍ പറത്തി 92 മോഡല്‍ കര്‍സേവയാണ് ശബരിമലയില്‍ സംഘ്പരിവാര്‍ നടത്തിയതെന്നും വിശ്വാസി സമൂഹം ഇത് തിരിച്ചറിയണമെന്നും എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.
രാജ്യത്തിന്റെ പൈതൃകങ്ങളെ ഇല്ലതാക്കിയും ഭരണഘടനയെ തകര്‍ത്തും ആര്‍ എസ് എസ് മനുവാദം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും, ഇത് ജനാധിപത്യ സമൂഹം കരുതിയിരിക്കണമെന്നും ശബരിമല വിഷയത്തില്‍ സംഘ്പരിവാറിന് വഴി മരുന്നിടുന്ന രീതിയിലാണ് യു ഡി എഫും, എല്‍ ഡി എഫും ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. 'ഭരണഘടന കത്തിക്കാനുള്ളതല്ല' എന്ന പ്രമേയത്തില്‍ ആര്‍ എസ് എസിന്റെ ദേശവിരുദ്ധതക്കെതിരെ എസ് ഡി പി ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, ഇഖ്ബാല്‍ ഹൊസങ്കടി, ഷരീഫ് പടന്ന, ജാബിര്‍ അരിയടുക്ക, ഖാദര്‍ അറഫ, അന്‍സാര്‍ ഹൊസങ്കടി, അബ്ദുല്‍ മജീദ് പാവള, സക്കരിയ ഉദ്യാവരം, അബ്ദുല്‍ ഹമീദ് ഹൊസങ്കടി, ഫൈസല്‍ മച്ചംപാടി, മുബാറക്ക് കമ്പാര്‍, ഫാറൂഖ് പച്ചമ്പള സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, SDPI, SDPI against BJP on Sabarimala issue, Thulasidharan Pallikal

Powered by Info News For You

Comments
Post a Comment