കാറും ബൈക്കും കൂട്ടിയിടിച്ച് മദ്രസാധ്യാപകന് ഗുരുതര പരിക്ക്
തൃക്കരിപ്പൂര്‍ (www.evisionnews.co): കാറും ബൈക്കും കൂട്ടിയിടിച്ച് മദ്രസാധ്യാപകന് ഗുരുതരമായി പരിക്കേറ്റു. കൈക്കോട്ടുകടവിലെ എം.കെ അബ്ദുല്ല ദാരിമി (65)ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഒളവറ മുണ്ട്യക്ക് സമീപമാണ് അപകടം. അബ്ദുല്ലയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന കാറാണ് അപകടം വരുത്തിയത്. എതിരെ വരികയായിരുന്ന അബ്ദുല്ലയുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അബ്ദുല്ലയെ ഓടിക്കൂടിയവരാണ് ആശുപത്രിയിലെത്തിച്ചത്.
Powered by Info News For You

Comments
Post a Comment