അടുത്ത തെരഞ്ഞെടുപ്പിലും വിജയം തങ്ങള്‍ക്ക് തന്നെ; പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തില്‍ മോഡി സര്‍ക്കാര്‍

ന്യൂഡല്‍ഹി: (www.kvartha.com 22.11.2018) 2019 ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം തങ്ങള്‍ക്ക് തന്നെ എന്ന് ഉറപ്പിച്ച് മോഡി സര്‍ക്കാര്‍. ഈ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ ഏപ്രില്‍ ഒന്നിനു തുടങ്ങുന്ന സാമ്പത്തിക വര്‍ഷത്തിനായി പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മോഡി സര്‍ക്കാര്‍ . ഫെബ്രുവരി ഒന്നിനു പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനാണു ധനമന്ത്രാലയം തയറാകുന്നതെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കാലാവധി കഴിയുന്ന സര്‍ക്കാര്‍ കീഴ്‌വഴക്കം അനുസരിച്ച് വോട്ട് ഓണ്‍ അക്കൗണ്ടാണ് പാസാക്കുന്നത്. ഇതിനു മാറ്റം വരുത്തി പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഒരുങ്ങുന്നത്. വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസമാണ് സര്‍ക്കാര്‍ ഇതുവഴി തുറന്നു കാട്ടുന്നതെന്നാണ് വിലയിരുത്തുന്നത്.

Modi govt planning full Budget 2019, not vote on account, New Delhi, News, Budget meet, Politics, Election, Narendra Modi, BJP, National

ബജറ്റ് അവതരണത്തിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ധനമന്ത്രാലയം കത്തുകള്‍ അയച്ചിട്ടുണ്ട്. നവംബര്‍ 30നകം ഇവ ലഭ്യമാക്കണമെന്നാണ് ആവശ്യം. ഒക്ടോബര്‍ 18നാണ് ആദ്യം കത്തയച്ചത്. പിന്നീട് ഓര്‍മിപ്പിക്കാനായി ചൊവ്വാഴ്ചയും കത്ത് അയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Modi govt planning full Budget 2019, not vote on account, New Delhi, News, Budget meet, Politics, Election, Narendra Modi, BJP, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?