സര്‍ക്കാരിനെയും പൊലീസിനെയും വെല്ലുവിളിച്ച് പ്രതിഷേധം: സന്നിധാനത്ത് കൂട്ട അറസ്റ്റ്

(www.evisionnews.co) സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പൊലീസിന്റെ ശക്തമായ മുന്നറിയിപ്പിനിടയിലും പ്രതിഷേധം നടത്തി പൊലീസിനെ വെല്ലുവിളിച്ച നൂറോളം പേരെ ശബരിമലയില്‍ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തുനീക്കി. ദര്‍ശനം നടത്തി തങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നെങ്കിലും പ്രതിഷേധക്കാര്‍ അപ്രതീക്ഷിതമായി നാമജപംചൊല്ലി എത്തുകയായിരുന്നു.

മാളികപ്പുറത്തു വിരിവെയ്ക്കാന്‍ അനുവദിക്കാതെ പൊലീസ് ഭക്തരെ തടഞ്ഞുവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്ന ന്യായം. അതേസമയം, ഇക്കാര്യം പൊലീസ് നേരത്തെ അറിയിച്ചിട്ടുള്ളതാണ്. ഹരിവരാസനം പാടി നടയടച്ചതിനു ശേഷവും പ്രതിഷേധം തുടര്‍ന്നതോടെയാണ് ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയത്. നെയ്യഭിഷേകം നടത്തിയ ശേഷം അറസ്റ്റിന് വഴങ്ങാമെന്നു പ്രതിഷേധക്കാര്‍ നിലപാടെടുത്തെങ്കിലും ഇത് അംഗീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. നൂറോളം പേരെയാണു രാത്രി ഏറെ വൈകി അറസ്റ്റ് ചെയ്തത്. എന്നാല്‍ 65 പേര്‍ക്കെതിരെ മാത്രമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെ രാവിലെ പത്തോടെ റാന്നി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് ചെയ്യുകയാണെങ്കില്‍ ഇവരെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റും.

ഇവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ച് പൊലീസ് വാഹനത്തില്‍ മണിയാര്‍ എആര്‍ ക്യാമ്പിലേക്കു കൊണ്ടുപോയി. പുലര്‍ച്ചെ രണ്ടരയോടെയാണ് ഇവരെ ക്യാമ്പിലേക്കു കൊണ്ടു വന്നത്. അപ്പോള്‍ മുതല്‍ ക്യാമ്പിനു പുറത്ത് നാമജപപ്രതിഷേധം നടത്തുന്നുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?