ഉദുമ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പ്: യു.ഡി.എഫ് പാനലിന് എതിരില്ല

ഉദുമ (www.evisionnews.co): ഉദുമ കോഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനലിന് എതിരില്ല. ആറ് ജനറല്‍, മൂന്നു വനിത, ഒരു നിക്ഷേപകന്‍, ഒരു പട്ടിക ജാതി- പട്ടിക വര്‍ഗ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കോണ്‍ഗ്രസിന്റെ ആറു പേരും മുസ്‌ലിം ലീഗിന്റെ അഞ്ചു പേരുമാണ് നോമിനേഷന്‍ നല്‍കിയത്. അഡ്വ. സി.കെ ശ്രീധരന്‍, വി.ആര്‍ വിദ്യസാഗര്‍, കൊപ്പല്‍ പ്രഭാകരന്‍, കുഞ്ഞികണ്ണന്‍ നായര്‍, മധു കുണ്ടോളം പാറ, ശ്രീജ പുരുഷോത്തമന്‍ (കോണ്‍ഗ്രസ്), കണിയമ്പാടി മുഹമ്മദ് കുഞ്ഞി, എം.എച്ച് മുഹമ്മദ് കുഞ്ഞി, കെ.എ റഹ്മാന്‍ കാപ്പില്‍, ജമീല കോട്ടിക്കുളം, റംസീന ബങ്കണ (മുസ്‌ലിം ലീഗ്) എന്നിവര്‍ക്കാണ് എതിരില്ലാത്തത്. ഈമാസം 25നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. അന്ന് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവരെ തെരഞ്ഞെടുക്കും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?