പുലിപ്പേടിയില്‍ രാജപുരം

രാജപുരം:(www.kasargodvartha.com 12/11/2018) തുടര്‍ച്ചയായി നാലാംദിവസവും രാജപുരത്ത് പുലിയിറങ്ങി. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട തൂങ്ങലിലാണ് ഞായറാഴ്ച രാത്രി പുലിയെ കണ്ടത്. വീണ്ടും പുലി ഇറങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി പ്രഭാകരന്റെ നേതൃത്വത്തില്‍ വനപാലകരും നാട്ടുകാരും ആയുധങ്ങളുമായി പ്രദേശത്ത് പരിശോധന നടത്തി. രണ്ടുദിവസം മുമ്പേ അയറോട്ട് പാരിഷ് ഹാള്‍ പരിസരത്തുണ്ടായ രണ്ട് നായ്ക്കളില്‍ ഒന്നിനെ കാണാതായതും നാട്ടുകാരെ കൂടുതല്‍ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

News, Rajapuram, Kerala, Kasaragod, Police-station, Leopard threat in Rajapuram


നായയെ കടിച്ചു കൊണ്ടുപോയതാണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഷട്ടില്‍ കളിയിലേര്‍പ്പെട്ട യുവാക്കളാണ് പുലിയെ കണ്ടത്. നായ്ക്കളുടെ ബഹളം കേട്ട് നോക്കിയപ്പോഴാണ് പുലി ഓടുന്നത് കണ്ടത്. ഇവിടുന്നു തന്നെയാണ് നായയെ കാണാതായത്. പാരിഷ് ഹാളിന് സമീപം കൂട്ടിയിട്ടിരുന്ന ചാരത്തിലാണ് നായ്ക്കള്‍ കിടന്നിരുന്നത്. ഇവിടെ അജ്ഞാത ജീവിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് പുലിയുടേത് തന്നെയെന്നാണ് നാട്ടുകാര്‍ ഉറപ്പിക്കുന്നത്.

പള്ളിക്ക് സമീപത്തുള്ള തോട്ടത്തില്‍ കാഷ്ടവും കണ്ടെത്തിയിട്ടുണ്ട്. ഇതും കൂടുതല്‍ സംശയത്തിനിടയാക്കി. തുടര്‍ച്ചയായി പുലിയെ കണ്ടതിനെ തുടര്‍ന്ന് ആവശ്യമെങ്കില്‍ കൂട് സ്ഥാപിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Rajapuram, Kerala, Kasaragod, Police-station, Leopard threat in Rajapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?