ഞങ്ങളുടെ പൂര്‍വീകര്‍ നിര്‍മിച്ച ക്ഷേത്രങ്ങളില്‍ എന്തൊക്കെ ആരാധനകളും ആചാരങ്ങളും നടത്തണമെന്ന് ഞങ്ങള്‍ക്കറിയാം; തന്ത്രി ജോലി ചെയ്യുന്നവര്‍ പഠിപ്പിക്കേണ്ടതില്ല; രാഹുല്‍ ഈശ്വറിന് മറുപടിയുമായി മലയരയ സഭ
പത്തനംതിട്ട: (www.kvartha.com 28.11.2018) തങ്ങളുടെ പൂര്‍വീകര്‍ നിര്‍മിച്ച ക്ഷേത്രങ്ങളില്‍ എന്തൊക്കെ ആരാധനകളും ആചാരങ്ങളും നടത്തണമെന്ന് തങ്ങള്‍ക്കറിയാമെന്നും ക്ഷേത്രങ്ങളിലെ തന്ത്രി ജോലി ചെയ്യുന്നവര്‍ തങ്ങളുടെ അവകാശങ്ങലെ പറ്റി പഠിപ്പിക്കേണ്ടതില്ലെന്നും മലയരയ സഭ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മലയരയര്‍ക്ക് പണ്ടുണ്ടായിരുന്ന മകരവിളക്ക് തെളിക്കാനുള്ള അവകാശം തിരിച്ചുനല്‍കണമെന്ന രാഹുല്‍ ഈശ്വറിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് നേതാവിന്റെ പോസ്റ്റ്.
ഐക്യ മലയരയ മഹാസഭ നേതാവ് പി കെ സജീവ് ആണ് തങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ അവകാശങ്ങള്‍ തീരുമാനിച്ച് തരേണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയത്. തങ്ങളുടെ പൂര്‍വ്വികരുടെ ആരാധനാലയത്തില്‍ രാഹുല്‍ ഈശ്വറിന് എന്താണ് കാര്യമെന്നും സജീവ് ചോദിച്ചു.
മകരവിളക്കും പിടിച്ച് അകലെ നില്‍ക്കേണ്ടവരല്ല മലയരയരടക്കമുള്ള ദ്രാവിഡ ജനത. അവര്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവര്‍ തീരുമാനിക്കും. വിവരമുള്ളവരെല്ലാം അംഗീകരിച്ചതാണിത്. നിങ്ങളായിട്ട് ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കേണ്ടെന്നും സജീവ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: P.K. Sajeev P.K., Pathanamthitta, Sabarimala, Sabarimala Temple, Rahul Easwar, Facebook, Malayaraya Sabha, Aikya Malayaraya Mahasabha leader against Rahul Eashwar

Powered by Info News For You

Comments
Post a Comment