യൂണിയന്‍ തെരഞ്ഞെടുപ്പ്: കാസര്‍കോട് ഗവ ഐ.ടി.ഐയില്‍ ഏഴാംതവണയും എം.എസ്.എഫ്- കെ.എസ്.യു സഖ്യത്തിന് ജയം


കാസര്‍കോട് (www.evisionnews.co): ഗവ. ഐ.ടി.ഐ കോളജില്‍ തുടര്‍ച്ചയായി ഏഴാംതവണയും എം.എസ്.എഫ്- കെ.എസ്.യു സഖ്യത്തിന് വിജയിക്കാനും ഭൂരിപക്ഷം വര്‍ധിപ്പിക്കാനും സാധിച്ചത് വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ പോരാടുകയും അവര്‍ക്കൊപ്പം നിലയുറപ്പിച്ച്് നിന്നതിന്റെയും ഫലമായിട്ടാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് പറഞ്ഞു. ഭരണപക്ഷത്ത് നില്‍ക്കുമ്പോള്‍ മന്ത്രിമാരുടെയും മറ്റു അധികാരികളുടെയും സ്വജനപക്ഷവും അനീതിക്കുമെതിരെ ശബ്ദമുയര്‍ത്താതെ നേതാക്കളുടെ പാവയായി മാറി സമരംമറന്ന എസ്എഫ്‌ഐക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും കിട്ടിയ കരണത്തടി കൂടിയാണ് ഈ ജയം. ഓരോ കാമ്പസുകളില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് റിസള്‍ട്ട് കണ്ട് പാഠം ഉള്‍കൊള്ളാന്‍ എസ്.എഫ്.ഐ തയാറായില്ലെങ്കില്‍ അടുത്ത തവണ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥി പോലുമുണ്ടാകില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

എം.എസ്.എഫ്- കെ.എസ്.യു സഖ്യത്തിന്റെ വിജയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായ അംഗീകാരമാണെന്ന് കാസര്‍കോട് മണ്ഡലം എം.എസ്.എഫ് ആക്ടിംഗ് പ്രസിഡണ്ട് റഫീഖ് വിദ്യാനഗര്‍, ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ എന്നിവര്‍ പ്രസതാവിച്ചു. ഇതോടെ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് എസ്എഫ്‌ഐയെ വിദ്യാര്‍ത്ഥികള്‍ നീക്കംചെയ്തുവെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?