ശബരിമല: റിട്ട് ഹര്‍ജികള്‍ ഭരണഘടനാബെഞ്ച് പരിഗണിക്കില്ല; പകരം മൂന്നംഗ ബെഞ്ചിന്, ജഡ്ജിമാരില്‍ മലയാളിയും

ന്യൂഡല്‍ഹി: (www.kvartha.com 03.11.2018) ശബരിമല വിധിയുമായി ബന്ധപ്പെട്ട പുതിയ റിട്ട് ഹര്‍ജികള്‍ ഇനി മുതല്‍ ഭരണഘടനാബെഞ്ച് പരിഗണിക്കില്ല. പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ചായിരിക്കും ഇനി മുതല്‍ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെഎം .ജോസഫ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. നവംബര്‍ 13 ന് ആണ് റിട്ട് ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്.

പുന:പരിശോധനാഹര്‍ജികള്‍ ഭരണഘടനാബഞ്ചാണ് പരിഗണിക്കുന്നത്. അതേസമയം കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിശോധിക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പിന്മാറി. ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കണമോയെന്ന് ഇനി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തീരുമാനിക്കും. രണ്ട് കോടതിയലക്ഷ്യഹര്‍ജികളും സോളിസിറ്റര്‍ ജനറലിന് കൈമാറി.

Sabarimala women entry: SC to consider writ petitions on Nov 13, New Delhi, News, Religion, Supreme Court of India, Sabarimala Temple, Women, Trending, Controversy, National

യുവതീപ്രവേശത്തിന് എതിരെ പരസ്യ നിലപാടെടുത്തിരുന്ന എജി, ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷവിധിയെ സ്വാഗതം ചെയ്തിരുന്നു. യുവതീപ്രവേശത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടിയും കോടതിയില്‍ നേരത്തേ ഹാജരായിട്ടുണ്ട്. ഇതാണ് പിന്മാറ്റത്തിനുളള കാരണമെന്നാണ് സൂചന.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിളള, ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരത്തിലെ പി.രാമവര്‍മരാജ തുടങ്ങിയവര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജികളെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarimala women entry: SC to consider writ petitions on Nov 13, New Delhi, News, Religion, Supreme Court of India, Sabarimala Temple, Women, Trending, Controversy, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?