സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍; പിടിയിലായത് സി പി എം പ്രവര്‍ത്തകന്‍?
തിരുവനന്തപുരം: (www.kvartha.com 02.11.2018) സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ അക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പൂജപ്പുര പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഫോണ്‍കോളുകളുടെ ലിസ്റ്റ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങളെ തുടര്‍ന്നുള്ള സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു.
ശബരിമല യുവതി പ്രവേശന വിധിയെ അനുകൂലിച്ച് സംസാരിച്ചതിനു പിന്നാലെയാണ് സ്വാമി സന്ദിപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനുനേരെ അക്രമമുണ്ടായത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27 ശനിയാഴ്ച പുലര്‍ച്ചെയോടെ ബൈക്കിലെത്തിയ അക്രമികള്‍ കാറിനു തീയിടുകയായിരുന്നു. ആശ്രമത്തിനു മുന്നില്‍ റീത്തും വച്ചാണ് അക്രമികള്‍ കടന്നുകളഞ്ഞത്.
തീ ആളിപ്പടരുന്നത് കണ്ട് ആശ്രമത്തിലുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും അയ്യപ്പധര്‍മസേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി ആരോപിച്ചിരുന്നു. ഇതിന് അവര്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം പിടികൂടിയ ആള്‍ സി പി എം പ്രവര്‍ത്തകനാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ യഥാര്‍ത്ഥ വസ്തുത അറിയാന്‍ കഴിയുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sandeepananda Giri's ashram attacked; One arrested, Thiruvananthapuram, News, Trending, Politics, Phone call, Custody, Attack, Kerala.

Powered by Info News For You

Comments
Post a Comment