ഗുജറാത്തില്‍ ബി.ജെ.പി മുന്‍ മന്ത്രി കോണ്‍ഗ്രസിലേക്ക്

Image result for sundar singh chauhan gujarat

അഹമ്മദാബാദ് (www.evisionnews.co): ഗുജറാത്തില്‍ ബി.ജെ.പി മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേരത്തെ സാമൂഹ്യ നീതി ശാക്തീകരണ- തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന സുന്ദര്‍ സിംഗ് ചൗഹാനാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ചൗഹാന്റെ അവകാശവാദം.നാല് തവണ എം.എല്‍.എ ആയിട്ടുള്ള ചൗഹാന്‍ ഒരു തവണ മന്ത്രിയും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ചൗഹാനെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് ചവ്ദയും ഗുജറാത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രാജിവ് സതാവും ചേര്‍ന്ന് സ്വീകരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്‌ ചൗഹാന്‍ ബി.ജെ.പിയില്‍ നിന്നും രാജിവച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?