തൊഴിലുടമയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ വില്‍ക്കാന്‍ ശ്രമം; വീട്ടുജോലിക്കാരിക്കെതിരെ പരാതി

അബൂദാബി: (www.kvartha.com 11-10-2018) തൊഴിലുടമയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വില്‍ക്കാന്‍ ശ്രമിച്ച വീട്ടുജോലിക്കാരിക്കെതിരെ പരാതിയുമായി തൊഴിലുടമ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീട്ടുജോലിക്കാരി ആഭരണങ്ങള്‍ വില്പനയ്ക്ക് വെച്ചത്.

ഏഷ്യക്കാരിയായ വീട്ടുജോലിക്കാരി സേവനം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയ ശേഷമാണ് വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത് വീട്ടുടമയുടെ ശ്രദ്ധയില്‌പെടുന്നത്. ഇതിനിടെ പുതിയ ജോലിക്കാരി വീടിന്റെ ചുമതലയേറ്റെടുത്തിരുന്നു. ആഭരണങ്ങള്‍ മോഷ്ടിച്ചത് പുതിയ വീട്ടുജോലിക്കാരിയാണെന്ന് ആരോപണം ഉന്നയിക്കുന്നതിനിടയിലാണ് പഴയ ജോലിക്കാരിയുടെ ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടില്‍ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ തൊഴിലുടമ കാണുന്നത്. ഉടനെ തന്നെ തൊഴിലുടമ പോലീസില്‍ പരാതി നല്‍കി.

Gulf, Crime, Theft, Gold

ജോലി മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയ വീട്ടുജോലിക്കാരിക്ക് താന്‍ വന്‍ തുക സമ്മാനമായി നല്‍കിയിരുന്നുവെന്നും തൊഴിലുടമ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A former maid was caught stealing gold from her employer in Abu Dhabi after posting pictures of the jewellery on social media.

Keywords: Gulf, Crime, Theft, Gold


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?