യു പിയില്‍ വന്‍ കടുവാ വേട്ട; ആവണിക്ക് പിന്നാലെ മറ്റൊരു പെണ്‍കടുവയെയും നാട്ടുകാര്‍ ട്രാക്ടര്‍ കയറ്റി കൊന്നു, പ്രതിഷേധം ശക്തം

ലക്‌നൗ: (www.kvartha.com 05.11.2018) ഉത്തര്‍പ്രദേശില്‍ കടുവയ്ക്ക് നേരെ ആക്രമണം. മഹാരാഷ്ട്രയിലെ കാട്ടില്‍ രണ്ടു വര്‍ഷത്തിനിടെ 13 പേരെ കൊലപ്പെടുത്തിയെന്ന സംശയത്തില്‍ ആവണിയെന്ന പെണ്‍കടുവയെ വെടിവച്ചുകൊന്നതിന്റെ പ്രതിഷേധം അണയുന്നതു മുമ്പാണ് സമാനമായ മറ്റൊരു വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.

ഞായറാഴ്ച കടുവയുടെ അക്രമത്തില്‍ പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍വച്ച് മരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അക്രമിയായ പെണ്‍കടുവയെ നാട്ടുകാര്‍ തല്ലിക്കൊന്നത്. ലക്‌നൗവില്‍നിന്ന് 210 കിലോമീറ്റര്‍ അകലെയുള്ള ദുദ് വാ കടുവാ സങ്കേതത്തിനു സമീപത്തുവച്ചാണ് 50 വയസ്സുകാരനായ ആളെ കടുവ ആക്രമിച്ചത്.

Angry Villagers Run Tractor Over Tigress After It Mauls Man In UP, News, Local-News, Killed, Natives, Crime, Criminal Case, Police, National

ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. തുടര്‍ന്ന് ട്രാക്ടര്‍ തട്ടിയെടുത്ത ശേഷം പത്തു വയസ്സു പ്രായമുള്ള പെണ്‍കടുവയുടെ മുകളിലേക്ക് അത് ഓടിച്ചുകയറ്റി. വലിയ വടികള്‍ ഉപയോഗിച്ച് നാട്ടുകാര്‍ കടുവയെ ക്രൂരമായി മര്‍ദിച്ചതായും വിവരമുണ്ട്. കടുവാ സങ്കേതത്തിന്റെ ബഫര്‍ സോണിനോടു ചേര്‍ന്നാണു ഗ്രാമവാസികള്‍ താമസിക്കുന്നത്.

വനത്തിനുള്ളിലൂടെ ഗ്രാമത്തിലേക്കു പോകുകയായിരുന്ന മധ്യവയസ്‌കനെയാണു കടുവ ആക്രമിച്ചതെന്ന് ദുദ് വാ നാഷണല്‍ പാര്‍ക്ക് ഡയറക്ടര്‍ മഹാവീര്‍ കോജിലാങ്കി പറഞ്ഞു. കടുവയുടെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ പത്തു വര്‍ഷത്തില്‍ കടുവ ആരെയും ആക്രമിച്ചിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടിവരയിടുന്നു. അതേസമയം കടുവാ ശല്യത്തെക്കുറിച്ചു പലകുറി വനംവകുപ്പിനോടു പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാരും അവകാശപ്പെട്ടു.

ആവണിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Angry Villagers Run Tractor Over Tigress After It Mauls Man In UP, News, Local-News, Killed, Natives, Crime, Criminal Case, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?