ജനാധിപത്യ കലാലയങ്ങള്‍ക്ക് കാവല്‍ പ്രഖ്യാപിച്ച് കാംപസ് ഫ്രണ്ടിന്റെ വിളംബര ജാഥ ആരംഭിച്ചു

കാസര്‍കോട്: (www.kvartha.com 07.11.2018) ജനാധിപത്യ കലാലയങ്ങള്‍ക്ക് കാവല്‍ പ്രഖ്യാപിച്ച് വിളംബര ജാഥ ആരംഭിച്ചു. ബുധനാഴ്ച രാവിലെ 9.30ന് ഉപ്പളയില്‍ ജനാധിപത്യത്തിന് ശക്തിപകര്‍ന്നുകൊണ്ടാണ് കാംപസ് ഫ്രണ്ടിന്റെ സ്ഥാപകദിനമായ നവംബര്‍ ഏഴിന് ജാഥ ആരംഭിച്ചത്. കലാലയങ്ങളെ കൈയൂക്ക് കൊണ്ടും വര്‍ഗീയത കൊണ്ടും തളിച്ചിടാനാവില്ലെന്ന സന്ദേശം ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു.

ജാഥാ ക്യാപ്ടനും കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റുമായ കെ എച്ച് അബ്ദുല്‍ ഹാദിക്ക് പതാക കൈമാറി ദേശീയ ജന. സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ ജാഥ ഉദ്ഘാടനം ചെയ്തു. കലാലയങ്ങള്‍ ജനാധിപത്യത്തിന്റെ ഹൃദയമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാംപസുകളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ ചോദ്യം ചെയ്യപ്പെടണം.

Proclamation campaign of Campus Front began, Kasaragod, Education, Students, Politics, Inauguration, Attack, News, Kerala.

അരാഷ്ട്രീയവല്‍ക്കരണവും അടിച്ചമര്‍ത്തലുകളും തരണം ചെയ്ത് മുന്നോട്ടുപോകാന്‍ വിദ്യാര്‍ഥികള്‍ തന്നെ മുന്‍കൈയെടുക്കേണ്ടതുണ്ട്. അക്രമത്തിന്റെ പാതയെ തടഞ്ഞുനിര്‍ത്തി സര്‍ഗാത്മകതയുടെയും അനീതിക്കെതിരെ ശബ്ദിക്കുന്നതിന്റെയും ഇടങ്ങളാക്കി ക്യാംപസുകള്‍ മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാഥാ വൈസ് ക്യാപ്ടനും ക്യാംപസ് ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറിയുമായ എ എസ് മുസമ്മില്‍ അധ്യക്ഷത വഹിച്ചു. ജാഥാ മാനേജര്‍ എസ് മുഹമ്മദ് റാഷിദ്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ്, കര്‍ണാടക സംസ്ഥാന സമിതി അംഗം റിയാസ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു സലാം, ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍ക്കോഡ് എന്നിവര്‍ സംസാരിച്ചു.

ക്യാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അല്‍ ബിലാല്‍ സലീം, നസീഹ ബിന്‍ത് ഹുസൈന്‍, സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍, ഖജാഞ്ചി ഷെഫീഖ് കല്ലായി, കമ്മിറ്റിയംഗങ്ങളായ ആസിഫ് നാസര്‍, ഫായിസ് കണിച്ചേരി, പി വി ഷെഫീഖ്, സാദിഖ് വയനാട്, ഹാദിയാ റഷീദ് ജില്ലാ സെക്രട്ടറി മൊയ്തീന്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Proclamation campaign of Campus Front began, Kasaragod, Education, Students, Politics, Inauguration, Attack, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?