കാസര്‍കോട്- തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാറായി
തിരുവനന്തപുരം (www.evisionnews.co): കാസര്‍കോട്- തിരുവനന്തപുരം സെമി ഹൈ സ്പീഡ് റെയില്‍വെ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറായി. സിസ്ട്ര കമ്പനിക്ക് 27കോടി രൂപക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. പാരീസ് ആസ്ഥാനമായി ഉള്ളതാണ് കമ്പനി. ഏഴു മാസത്തിനകം വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നിലവില്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് 12 മുതല്‍ 15 മണിക്കൂര്‍ വരെ യാത്രാ സമയമാണ് വേണ്ടിവരുന്നത്. എന്നാല്‍ സെമി ഹൈസ്പീഡ് റെ യില്‍പാത യാഥാര്‍ത്ഥ്യമാകുന്നതോടെ നാലര മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയും. ഡിസൈന്‍ സ്പീഡ് മണിക്കൂറില്‍ 150 കിലോമീറ്ററാണ്. 575 കി.മീ നീളത്തിലാണ് രണ്ട് പാതകള്‍ നിര്‍മിക്കുന്നത്.
Powered by Info News For You

Comments
Post a Comment