ശശിക്കെതിരെ കടുത്ത നടപടി വേണം: കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ പരാതിയുമായി വി.എസ്


തിരുവനന്തപുരം (www.evisionnews.co): ഡി.വൈ.എഫ്ഐ പ്രവര്‍ത്തകയുടെ പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്‍. പി.കെ ശശിക്കെതിരെ കടുത്ത നടപടി വേണമെന്ന് കത്തില്‍ പറയുന്നു. ഇന്ന് വിഷയം സംസ്ഥാന സമിതി പരിഗണിക്കാനിരിക്കെയാണു വിഎസിന്റെ നിര്‍ണായക നീക്കം.

ശശിക്കെതിരായ അച്ചടക്ക നടപടിക്കൊപ്പം രണ്ടു ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കൂടി സിപിഎം അന്വേഷണ കമ്മീഷന്‍ നടപടിക്കു ശുപാര്‍ശയുണ്ട്. ഡിവൈഎഫ്ഐ വനിതാ നേതാവിനോടു വാക്കുകളാല്‍ അപമര്യാദ കാട്ടി എന്നാണു ശശിക്കെതിരെ പാര്‍ട്ടി കമ്മീഷന്റെ കണ്ടെത്തല്‍. ഇതു ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്നാണു നിരീക്ഷണം. കടുത്ത നടപടിക്കു മുതിരില്ലെന്നതിന്റെ സൂചനയാണിത്.

അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്നു സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്കു വരും. സിപിഎമ്മിന് അവമതിപ്പുണ്ടാക്കുന്ന വിധം ശശിക്കെതിരായ പരാതി വളച്ചൊടിച്ചു എന്ന കുറ്റമാണു ജില്ലാ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്നു ഉച്ചയ്ക്കാണ് ശശി വിഷയം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?