മന്ത്രിയുമായി ചര്‍ച്ചയ്‌ക്കെത്തി, ഉടുവില്‍ വാക്കതര്‍ക്കമായി; ബി ജെ പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് അടക്കമുള്ള ജില്ലാ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്:(www.kasargodvartha.com 20/11/2018) ശബരിമല വിഷയത്തെകുറിച് ദേവസ്വം മന്ത്രിയുമായി ചര്‍ച്ചയ്ക്ക് എത്തിയ ബിജെപി നേതാക്കള്‍ ഉടുവില്‍ വാക്കുതര്‍ക്കമുണ്ടാക്കി. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിലെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായാണ് വാക്കതര്‍ക്ക മുണ്ടായത്. ഇതേതുടര്‍ന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് അടക്കമുള്ള ആറ് പേരെ പോലീസ് കസ്റ്റഡിയിലെട്ടു.

News, Kanhangad, Kerala, Kasaragod, Police,Sabarimala issue k. Sreekanth arrested


മന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കള്‍ ഗസ്‌ററ് ഹൗസില്‍ എത്തിയത്. മന്ത്രി ഇവരെ കാണാന്‍ അനുവാദം നല്‍കുകയും ചെയ്തു. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അവസാനിപ്പിക്കണം എന്ന ആവശ്യവുമായാണ് നേതാക്കള്‍ മന്ത്രിയെ കാണാന്‍ എത്തിയത്. ആദ്യം നല്ല നിലയില്‍ തുടങ്ങിയ സംസാരം പിന്നീട് വാക്കുതര്‍ക്കത്തിലേക്കും പ്രതിഷേധത്തിലേക്കും നീങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ഇടപെട്ട് ഇവരെ ബലംപ്രയോഗിച്ച് ഗസ്റ്റ് ഹൗസിന് പുറത്തിറക്കുകയായിരുന്നു. ബി ജെ പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി വേലായുധന്‍, തുടങ്ങി 12 ഓളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഹോസ്ദുര്‍ഗ് സ്‌റ്റേഷനിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kerala, Kasaragod, Police,Sabarimala issue k. Sreekanth arrested



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?