കര്‍ണാടകയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് കാസര്‍കോട് സ്വദേശിയായ സബ്‌കോണ്‍ട്രാക്ടര്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 07.11.2018) കര്‍ണാടകയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് കാസര്‍കോട് സ്വദേശിയായ സബ്‌കോണ്‍ട്രാക്ടര്‍ മരിച്ചു. ചെര്‍ക്കള കോലാച്ചിയടുക്കത്തെ യൂസുഫ് ഹാജി - റുഖിയ ദമ്പതികളുടെ മകന്‍ ഖാലിദ് എന്ന കായിഞ്ഞി (47) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത് ഖാലിദാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

ഗോവയില്‍ സബ്‌കോണ്‍ട്രാക്ടറായി ജോലി ചെയ്തുവരികയായിരുന്നു ഖാലിദ്. ബെല്‍ഗാമിലേക്ക് ജോലിക്കാരെ അന്വേഷിച്ച് ബൈക്കില്‍ വരുന്നതിനിടെ നിയന്ത്രണംവിട്ട് മറിഞ്ഞാണ് മരണം സംഭവിച്ചത്. ഗോവയ്ക്കും കര്‍ണാടകയ്ക്കും അതിര്‍ത്തി പ്രദേശമായ ബെല്‍ഗാം കണ്‍കുമ്പിയിലെ കാട്ടുപാതയിലാണ് അപകടം നടന്നത്. മൃതദേഹം ബെല്‍ഗാമിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഭാര്യ: ഫരീദ. മക്കള്‍: നസിയ, സഫ് വാന്‍, സിഫ് വാന്‍, സിനാന്‍, സന. സഹോദരങ്ങള്‍: മുഹമ്മദ് (ഗള്‍ഫ്), അബ്ദുല്ല (ഗോവ), ഇബ്രാഹിം (ഓട്ടോഡ്രൈവര്‍), ലത്വീഫ് (ദുബൈ), ബീഫാത്വിമ, ആഇശാബി, സുഹറ, ഹവ്വാബി.


Keywords: Kasaragod, Kerala, news, Cherkala, Death, Top-Headlines, Accidental-Death, Kasaragod native died in Bike accident at Karnataka Belgaum
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?