നശിപ്പിച്ച കൊടിമരം പുന:സ്ഥാപിക്കുന്നതിനിടെ മര്‍ദിച്ചതായി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതി; കോണ്‍ഗ്രസ്- സി പി ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് സി പി എം പ്രവര്‍ത്തകന്റെ പരാതി

മുന്നാട്: (www.kasargodvartha.com 18.11.2018) നശിപ്പിച്ച കൊടിമരം പുന:സ്ഥാപിക്കുന്നതിനിടെ മര്‍ദിച്ചതായി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതി. കോണ്‍ഗ്രസ്- സി പി ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് സി പി എം പ്രവര്‍ത്തകന്റെ പരാതി. കുളിയം മരത്തിങ്കാലില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞ ദിവസം കുളിയം മരത്തിങ്കാലില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസ് കൊടിമരവും പതാകയും നശിപ്പിച്ചിരുന്നു. ഇത് പുനസ്ഥാപിക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകനായ വിജയന്‍ മര്‍ദിച്ചുവെന്ന് കുളിയംമരത്തിങ്കാലിലെ യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡണ്ട് ശരത് കുമാര്‍ പരാതിപ്പെട്ടു. പരിക്കേറ്റ ശരത് കുമാര്‍ ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

അതേസമയം കോണ്‍ഗ്രസ് -സിപിഐ പ്രവര്‍ത്തകര്‍ അക്രമിച്ചു പരിക്കേല്‍പിച്ചെന്നാരോപിച്ച് വിജയനും ബേഡഡുക്ക പൊലീസില്‍ പരാതി നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Munnad, Political clash in Munnad continues
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?