അജ്മീര്‍ ദര്‍ഗ സ്ഫോടനം: ബോംബുകളെത്തിച്ച മലയാളിയായ ഹിന്ദുത്വ ഭീകരന്‍ അറസ്റ്റില്‍


(www.evisionnews.co) 2007ല്‍ അജ്മര്‍ ദര്‍ഗയിലുണ്ടായ ബോംബ് സ്‌ഫോനത്തില്‍ പ്രതിയായ മലയാളി അറസ്റ്റില്‍. സ്ഫോടനത്തിനായി ബോംബുകളെത്തിച്ച കോഴിക്കോട് ബാലുശ്ശേരി സ്വദേശി സുരേഷ് നായരാണ് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്. മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായ സ്‌ഫോടനത്തില്‍ സുരേഷ് നായര്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു.

മൂന്ന് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സ്ഫോടക വസ്തുക്കള്‍ എത്തിച്ചത് സുരേഷ് നായരാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സുരേഷ് നായര്‍ നര്‍മദ നദീതീരത്തെ തീര്‍ത്ഥാടന സ്ഥലത്തേക്ക് പോകുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

കേസിലെ പ്രധാന പ്രതിയായ സുരേഷ് നായരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കേസില്‍ സന്ദീപ് ദാങ്കേ, രാമചന്ദ്ര എന്നിവരെ ഇനിയും പിടികൂടാനുണ്ട്. അതേസമയം, കേസിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് ആരോപിച്ച സ്വാമി അസിമാനന്ദയെ സംശയത്തിന്റെ ആനുകൂല്യം നല്‍കി 2017ല്‍ ജയ്പൂരിലെ എന്‍.ഐ.എ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പുറമെ ഹര്‍ഷദ് സോളങ്കി, ലോകേഷ് ശര്‍മ, മെഹുല്‍ കുമാര്‍, മുകേഷ് വസാനി, ഭരത് ഭായ്, ചന്ദ്രശേഖര്‍ എന്നിവരയും കോടതി കുറ്റവിമുക്തരാക്കി. എന്നാല്‍ യു.എ.പി.എ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ നടത്തിയ മൂന്ന് പേര്‍ക്ക് കോടതി ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തു.






അജ്മീര്‍ സ്‌ഫോടനത്തിന് വേണ്ടി ബോംബ് സ്ഥാപിച്ചുവെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ച ഗുജറാത്തിലെ ഗോവധ വിരുദ്ധ പ്രവര്‍ത്തകന്‍ മുകേഷ് വാസനിയാണ് സുരേഷ് നായരുടെ പങ്കാളിത്തം സംബന്ധിച്ച് മൊഴി നല്‍കിയിരുന്നത്.

സുരേഷ് നായര്‍ക്കൊപ്പം ഒളിവില്‍ പോയ മേഹുല്‍ ആണ് കൊല്ലപ്പെട്ട സുനില്‍ ജോഷിക്കും കട്ടാരിയക്കും ഒപ്പം മധ്യപ്രദേശിലെ ദേവസില്‍നിന്ന് ഗുജറാത്തിലെ ഗോധ്രയിലേക്കും അജ്മീറിലേക്കുമുള്ള സ്‌ഫോടകവസ്തുക്കള്‍ കാറില്‍ എത്തിച്ചത്. ഗോധ്രയിലെ ഗൂഢാലോചനക്ക് ശേഷം സുരേഷ് നായര്‍, മുകേഷ് വാസനി, മേഹുല്‍, ഭവേഷ്, സണ്ണി എന്നിവര്‍ക്കൊപ്പം അജ്മീറിലേക്ക് സര്‍ക്കാര്‍ ബസില്‍ സംശയം തോന്നാത്ത വിധം കൊണ്ടുപോകുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?