കുവൈത്തില്‍ ജനജീവിതം തടസപ്പെടുത്തി ശക്തമായ മഴ; വെള്ളം കയറിയ വീടുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, വൈദ്യുതി ബന്ധം വിച്ഛേദിച്ചു

കുവൈത്ത് സിറ്റി: (www.kvartha.com 07.11.2018) കുവൈത്തില്‍ കഴിഞ്ഞദിവസം തിമിര്‍ത്തു പെയ്ത മഴയില്‍ ജനജീവിതം ദുസ്സഹമായി. ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെ തിങ്കളാഴ്ച രാത്രി മുതലാണ് മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങിയത്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തിങ്കളാഴ്ച പകല്‍ പെയ്ത മഴ രാത്രിയോടെ ശക്തിപ്പെടുകയായിരുന്നു. 

ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് മഴയ്ക്ക് ശമനമുണ്ടായത്. ചില മേഖലകളില്‍ വീടുകളിലും വെള്ളം കയറി. വെള്ളം കയറിയ കെട്ടിടങ്ങളില്‍നിന്ന് അഗ്‌നിശമന സേനയെത്തി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയായിരുന്നു. കെട്ടിടങ്ങളില്‍ വെള്ളം കയറിയ മേഖലകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

Video: Heavy rains flood Kuwait, public holiday announced, Kuwait, Rain, Protection, Holidays, School, Gulf, World, Video

വൈദ്യുതി സര്‍ക്യൂട്ടില്‍ വെള്ളം കയറിയാലുണ്ടാകുന്ന അപകടസാധ്യത മുന്‍നിര്‍ത്തിയായിരുന്നു ഇതെന്നു ജലം- വൈദ്യുതി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ബുഷാഹരി അറിയിച്ചു. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹൈവേകളില്‍ ഉള്‍പ്പെടെ വെള്ളം കയറി. വെള്ളം കയറിയ റോഡുകളിലേക്കുള്ള പ്രവേശന കവാടങ്ങള്‍ അടച്ചതോടെ റോഡില്‍ ഇറങ്ങിയ വാഹനങ്ങളെല്ലാം ഒരിഞ്ചുപോലും ചലിക്കാന്‍ കഴിയാത്ത അവസ്ഥയിലുമായി.

വെള്ളപ്പൊക്കം നിമിത്തം ഗതാഗതം താറുമാറായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. അവധിക്കാര്യം പലരും അറിഞ്ഞതു താമസ സ്ഥലങ്ങളില്‍നിന്നു പുറപ്പെട്ട ശേഷമായതിനാല്‍ തിരിച്ചുപോക്കും പ്രയാസമായി. വെള്ളക്കെട്ടിനു പുറമെ കാറ്റില്‍ മരം ഒടിഞ്ഞുവീണും മറ്റും വഴി തടസ്സമുണ്ടായി.

ഗതാഗത തടസ്സം നീക്കാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് കഠിനപ്രയത്‌നമാണ് നടത്തിയത്. ചിലയിടങ്ങളില്‍ മുകളറ്റംവരെ കാറുകള്‍ വെള്ളത്തിലായ അവസ്ഥയുമുണ്ടായി. മോട്ടോര്‍ ഉപയോഗിച്ചു റോഡിലെ വെള്ളം നീക്കംചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് കടലില്‍ പോകരുതെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ തീരദേശ സേനയെ (1880888) ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല മേഖലകളിലും ഓവുചാല്‍ കവിഞ്ഞൊഴുകിയാണ് വെള്ളക്കെട്ട് ഉണ്ടായത്.

പ്രതികൂല കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന സാഹചര്യങ്ങള്‍ നേരിടാന്‍ മന്ത്രാലയം എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതായും മന്ത്രാലയത്തിലെ എമര്‍ജന്‍സി മെഡിക്കല്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ മുന്‍തര്‍ അല്‍ ജലാമ അറിയിച്ചു.

എമര്‍ജന്‍സി വിഭാഗത്തില്‍ 205 കേസുകളാണ് എത്തിയത്. അവയില്‍ 157 എണ്ണം ആസ്മ, ഹൃദ്രോഗം എന്നിവയുമായി ബന്ധപ്പെട്ടവയാണ്. അവയില്‍ മിക്കതിനും വീടുകളില്‍ തന്നെ പരിചരണം ലഭ്യമാക്കി. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ 74 ആംബുലന്‍സുകള്‍ ഒരുക്കി നിര്‍ത്തിയതായും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Video: Heavy rains flood Kuwait, public holiday announced, Kuwait, Rain, Protection, Holidays, School, Gulf, World, Video.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?