യോഗം വെറും പരിഹാസ്യമായ നാടകം; മുഖ്യമന്ത്രിക്ക് അഹങ്കാരത്തിന്റെ ഭാഷയെന്നും ബി ജെ പി

തിരുവനന്തപുരം: (www.kvartha.com 15.11.2018) ശബരിമല വിഷയത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം വെറും നാടകമാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. പരിഹാസ്യമായിരുന്നു യോഗമെന്നു പറഞ്ഞ ശ്രീധരന്‍പിള്ള ബിജെപി യോഗം ബഹിഷ്‌ക്കരിച്ചതായും കൂട്ടിച്ചേര്‍ത്തു.

കള്ളക്കേസില്‍ കുടുക്കി നിരപരാധികളെ വേട്ടയാടുകയാണ്. മാധ്യമങ്ങള്‍ക്കെതിരെയും സര്‍ക്കാര്‍ നീങ്ങുന്നു. ഇക്കാര്യങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയതായും ശ്രീധരന്‍പിള്ള പറഞ്ഞു. ഹിന്ദു സംഘടനകളെ വിളിച്ചു ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറായില്ല.

Sabarimala all party meet; Walk out BJP, Thiruvananthapuram, News, Police, BJP, Sabarimala Temple, Media, Religion, Politics, Meeting, Trending, Controversy, Kerala.

മുഖ്യമന്ത്രിയുടെ നിലപാടു ജനാധിപത്യ സംസ്‌കാരത്തിനു യോജിച്ചതല്ല. അഹങ്കാരത്തിന്റെ ഭാഷയിലാണു സര്‍ക്കാര്‍ സംസാരിക്കുന്നത്. മറ്റുള്ള സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് എന്‍ഡിഎ ആലോചിക്കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarimala all party meet; Walk out BJP, Thiruvananthapuram, News, Police, BJP, Sabarimala Temple, Media, Religion, Politics, Meeting, Trending, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?