റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും വിദ്യാര്‍ത്ഥിനിയുടെ ബാഗും പണവും മോഷണം പോയി

കാസര്‍കോട്: (www.kasargodvartha.com 29.11.2018) റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും വിദ്യാര്‍ത്ഥിനിയുടെ ബാഗും പണവും മോഷണം പോയി. സംഭവത്തില്‍ അടുക്കത്ത്ബയലിലെ പ്രിയയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ചയാണ് സംഭവം. ടൗണില്‍ സാധനങ്ങള്‍ വാങ്ങാനായി കാറിലെത്തിയതായിരുന്നു പ്രിയ.

എം ജി റോഡില്‍ കാര്‍ നിര്‍ത്തി പോയി തിരിച്ചുവന്നപ്പോഴാണ് മകളും കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സനുഷ്‌കയുടെ ബാഗും കാറില്‍ വെച്ചിരുന്ന 3,000 രൂപയും മോഷണം പോയതായി വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാഗ് നഷ്ടപ്പെട്ടതോടെ കുട്ടിയുടെ പഠനത്തെ ബാധിച്ചിരിക്കുകയാണെന്ന് പ്രിയ പരാതിപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Robbery, Student, Crime, Top-Headlines, Student's bag and cash robbed from parked car
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?