കൃത്രിമ പനം നൊങ്ക് വ്യാപകമാകുന്നു; പരാതികള്‍ക്കൊടുവില്‍ ആരോഗ്യവിഭാഗം കണ്ണുതുറന്നു, കൃത്രിമ പാനീയം പിടികൂടി നശിപ്പിച്ചു, കുടിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
കാസര്‍കോട്: (www.kasargodvartha.com 29.11.2018) കൃത്രിമ പനം നൊങ്ക് ജില്ലയില്‍ വ്യാപകമാകുന്നതായുള്ള പരാതികള്‍ക്കൊടുവില്‍ ആരോഗ്യവിഭാഗം കണ്ണുതുറന്നു. പരിശോധനയില്‍ കൃത്രിമ പാനീയം പിടികൂടി നശിപ്പിച്ചു. ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചെര്‍ക്കള പാതയോരത്ത് നടത്തിയ പരിശോധനയിലാണ് കൃത്രിമ പനം നൊങ്ക് പാനീയം പിടികൂടിയത്.
തികച്ചും വ്യത്തിഹീനമായ സാഹചര്യത്തില്‍ ആണ് ഇവയുടെ വില്‍പ്പന. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാക്കറിന്‍ എന്ന പദാര്‍ത്ഥം ഉപയോഗിച്ചാണ് ലായനി നിര്‍മിക്കുന്നത്. തമിഴ്‌നാട്ടുകാരായ ചെറുപ്പക്കാരാണ് കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പനംനൊങ്കിനോടൊപ്പം യാതൊരു അംഗീകൃത മാനദണ്ഡവുമില്ലാതെ ഈ പാനീയം വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പരിശോധനയ്ക്ക് ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ബി അഷ്‌റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി ഭാസ്‌ക്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൃത്തിഹീനമായ സാഹചര്യത്തിലും, കൃത്രിമ രാസവസ്തുക്കള്‍ ഉപയോഗിച്ചും നിര്‍മ്മിക്കുന്ന ഇത്തരം പാനീയങ്ങള്‍ ജനങ്ങള്‍ കഴിക്കരുതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഭ്യര്‍ത്ഥിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, District, Fake sugar palm seized
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment