മഴ ചതിച്ചു; കളി ഉപേക്ഷിച്ചു; ഇന്ത്യക്ക് നിരാശ

മെല്‍ബണ്‍: (www.kvartha.com 23.11.2018) രണ്ടാം ട്വന്റി20യും മഴ ചതിച്ചതോടെ ഇന്ത്യക്ക് നിരാശ. ഓസീസ് 19 ഓവറില്‍ 132ല്‍ ഏഴ് എന്ന നിലയിലിരിക്കെ നിര്‍ത്തിവെച്ച മത്സരം മഴ തുടരുന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഫലമില്ലാതെ മടങ്ങി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരം ഓസീസ് ജയിച്ചിരുന്നു.

ഒരോവര്‍ ബാക്കി നില്‍ക്കെ കളി തടസ്സപ്പെടുത്തി മഴയെത്തിയപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 132 റണ്‍സ് മാത്രമാണ് ഓസ്‌ട്രേലിയക്ക് ചേര്‍ക്കാനായത്. ഇതിനിടെ ഏഴ് വിക്കറ്റുകളും നഷ്ടമായിരുന്നു. എന്നാല്‍ മഴ നിലയ്ക്കാത്തതിനാല്‍ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

32 റണ്‍സ് നേടിയ ബെന്‍ മക്ഡര്‍മട്ട് ആണ് ടോപ് സ്‌കോറര്‍. നഥാന്‍ കോള്‍ട്ടര്‍നൈല്‍ - ബെന്‍ മക്ഡര്‍മട്ട് സഖ്യം ഏഴാം വിക്കറ്റില്‍ പിടിച്ചുനിന്നത് കൊണ്ടുമാത്രമാണ് സ്‌കോര്‍ ഇത്രയെങ്കിലുമെത്തിയത്. ഗ്ലെന്‍ മാക്‌സ്വെല്‍ 19 റണ്‍സ് നേടി.  കോള്‍ട്ടര്‍നൈല്‍ ഒമ്പത് പന്തില്‍ 18 റണ്‍സ് നേടി.

ഭുവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.


Keywords: World, Australia, Cricket, Twenty-20, Sports, India, Rain, India vs Australia, 2nd T20  has been called off



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?