ബന്ധു നിയമനം: മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രകടനം നടത്തി


കാസര്‍കോട് (www.evisionnews.co): ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി പിതൃസഹോദര പുത്രനെ തന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉന്നത പദവിയില്‍ നിയമിച്ച മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പട്ട് യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിലുള്ളപ്പോഴാണ് യോഗ്യതയുള്ള ഒരാളെപ്പോലും കിട്ടാത്തത് കൊണ്ട് തന്റെ ബന്ധുവിന് നിയമനം നല്‍കിയതെന്ന മന്ത്രിയുടെവാദം കുറ്റസമ്മത മൊഴിയാണെന്നും അത് കൊണ്ട് മന്ത്രി ജലീല്‍ ഉടന്‍ രാജിവെക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പ്രകടനത്തിന് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, മുനിസിപ്പല്‍ പ്രസിഡണ്ട് അജ്മല്‍ തളങ്കര, ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, ഫിറോസ് അടക്കത്ത് ബയല്‍, റഹീം തുരുത്തി, മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, എ.കെ നജീബ് നേതൃത്വംനല്‍കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?