എം.എസ്.എഫ് മെസ്റ്റ്: കാസര്‍കോട് ജില്ലയില്‍ ആയിരങ്ങള്‍ പരീക്ഷയെഴുതി


കാസര്‍കോട് (www.evisionnews.co): വിദ്യാര്‍ത്ഥികളില്‍ വിജ്ഞാനവും സാമൂഹിക ബോധവും പരിപോഷിപ്പിച്ചെടുക്കുന്നതിന് എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലാ ദുബൈ കെ.എം.സി.സികമ്മിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന മെസ്റ്റ് സ്‌കോളര്‍ഷിപ്പ് ടെസ്റ്റ് ചെര്‍ക്കളം അബ്ദുള്ളയുടെ നാമധേയത്തില്‍ വിവിധ സെന്ററുകളില്‍ ആയിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ പി.എസ്.സി മോഡല്‍ ചോദ്യപേപ്പറുകള്‍ ഒ.എം.ആര്‍ ഷീറ്റില്‍ അടയാളപ്പെടുത്തി നടത്തിവരുന്ന മെസ്റ്റ് എക്‌സാം വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയടക്കം അംഗീകാരവും ജനശ്രദ്ധ നേടുകയും ചെയ്തു. മുസ്ലിം ലീഗിന്റെയും പോഷക സംഘനയുടെയും നേതാക്കള്‍ വിവിധ സെന്ററുകള്‍ സന്ദര്‍ശിച്ചു. വിജയകള്‍ക്ക് ദുബൈ ജില്ലാ കെ.എം.സി.സിയുടെ ചെര്‍ക്കളം അബ്ദുള്ള മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പും ഉപഹാരവും നല്‍കുമെന്നും ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐ.എ അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?