ആഗ്രയ്ക്കും രക്ഷയില്ല! ആഗ്രയെ അഗര്‍വാളാക്കി മാറ്റാനൊരുങ്ങി ബിജെപി

ലഖ്‌നൗ: (www.kvartha.com 11-10-2018) ആഗ്രയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം. എല്‍ എ ജഗന്‍ പ്രസാദ് ഗര്‍ഗ്.  ഉത്തര്‍ പ്രദേശിലെ പല സ്ഥലങ്ങളും പുനര്‍ നാമകരണം ചെയ്യുന്നതിന്റെ തുടര്‍ച്ചയായാണ് ആഗ്രയുടെ പേര് അഗര്‍വാളക്കണമെന്ന ആവശ്യം ഉയരുന്നത്. അലഹാബാദിന്റെ പേര് പ്രയാഗ് രാജെന്നും ഫൈസാബാദിന്റെ പേര് അയോധ്യയെന്നും പുനര്‍ നാമകരണം ചെയ്തതിന് പിന്നാലെയാണിത്.

ആഗ്ര എന്ന വാക്കിന് ഒരര്‍ത്ഥവുമില്ല. പണ്ട് ഇവിടെ കാടുകളായിരുന്നു. അഗര്‍വാള്‍ സമുദായക്കാരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. അഗര്‍ വാള്‍ എന്നതോ ആഗ്ര വന്‍ എന്നതോ ലോപിച്ച് ആഗ്ര ആയതാണെന്ന് ഗര്‍ഗ് പത്ര സമ്മേളനത്തില്‍ പറഞ്ഞു. ആഗ്ര നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ഗര്‍ഗ് നിയമസഭയിലെത്തിയത്.

National, BJP, Agra

ഇതുകൂടാതെ മുസാഫര്‍നഗറിന്റെ പേര് ലക്ഷ്മി നഗര്‍ എന്നാക്കി മാറ്റണമെന്നും ഗര്‍ഗ് ആവശ്യപ്പെട്ടു. മുസാഫര്‍നഗര്‍ എം. എല്‍ എ സംഗീത് സോം ഈയാവശ്യം നിരവധി തവണ ഉന്നയിച്ചിരുന്നു.

യുപിയിലെ പ്രമുഖ എയര്‍പോര്‍ട്ടുകളുടെ പേരുകള്‍ പുനര്‍ നാമകരണം ചെയ്യാനാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ആഗ്ര, ബറേലി, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ എയര്‍പോര്‍ട്ടുകളുടെ പേരുകള്‍ ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ പേര് നല്‍കണമെന്നാണ് ആവശ്യം. ആര്‍ എസ് എസ് സ്ഥാപക നേതാവാണ് ഉപാദ്ധ്യായ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: His other justification is more contentious. "BJP is just trying to bring back the culture of India, which was deliberately changed by the Muslim rulers to end Hindutatva. Therefore BJP is working just to safeguard and retain the Indian culture back by renaming the cities with their original names (sic)," Mr Som was quoted by Asian News International as saying.

Keywords: National, BJP, Agra


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?