ഇക്കോ മാരത്തോണ്‍ ചെന്നൈയില്‍ ഡിസംബര് ഏഴ് മുതല്‍

തിരുവനന്തപുരം : (www.kvartha.com 28.11.2018) ഡിസംബര്‍ ഏഴു മുതല്‍ ഒന്‍പതു വരെ ചെന്നൈയില്‍ ഇക്കോ മാരത്തോണ്‍ നടക്കും. മെയ്ക്ക് ദ ഫ്യൂച്ചര്‍ ഷെല്‍ ഇക്കോ മാരത്തോണ്‍ ചലഞ്ചറില്‍ കേരളത്തിലെ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ രൂപകല്‍പന ചെയ്ത ഇന്ധന ക്ഷമതയുള്ള സംവിധാനങ്ങള്‍ അവതരിപ്പിക്കും.

ഗവണ്‍മെന്റ്് എഞ്ചിനീയറിംഗ് കോളജ് , ബാര്‍ട്ടണ്‍ ഹില്‍, എറണാകുളം ആദി ശങ്കര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളാണ് മദ്രാസ് റേസ് ട്രാക്കില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. ഹോണ്ട ജി.എക്‌സ് 35 സി.സി. എഞ്ചിനുമായി ഇലക്ട്രോണിക് ഇന്‍ജക്ഷനിലൂടെ 200 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന സംവിധാനമാണ് തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ നിന്നുള്ള ഒന്‍പതംഗ സംഘം അവതരിപ്പിക്കുന്നത്.

Kerala teams to scorch the tracks at Eco-marathon, Thiruvananthapuram, Local-News, chennai, Engineering Student, Technology, Education, Ernakulam, Kerala

അലൂമിനിയം ഷാസിയോടെയും പരിസ്ഥിതി സൗഹാര്‍ദമായും കുറഞ്ഞ ഭാരത്തോടു കൂടിയതുമായ എയറോ ഡൈനാമിക് രൂകല്‍പനയാണ് ഈ കാറിനുള്ളത്. ഈ മേഖലയിലെ ഗുണമേന്‍മയുള്ള എഞ്ചിനീയര്‍മാരായി മാറാന്‍ ഈ പരിപാടി തങ്ങളെ സഹായിക്കുമെന്ന് സംഘത്തിന്റെ മാനേജരായ എ. ശ്രീകിരണ്‍ ചൂണ്ടിക്കാട്ടി. ഇലക്ട്രിക് ബാറ്ററിയാണ് ആദി ശങ്കര കോളജില്‍ നിന്നുള്ള 14 അംഗ സംഘം അവതരിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala teams to scorch the tracks at Eco-marathon, Thiruvananthapuram, Local-News, Chennai, Engineering Student, Technology, Education, Ernakulam, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?