ശബരിമല; നിയമസഭയില്‍ ബി ജെ പിയും പി സി ജോര്‍ജിന്റെ കേരള ജനപക്ഷവും യോജിച്ച് പ്രവര്‍ത്തിക്കും
തിരുവനന്തപുരം: (www.kvartha.com 27.11.2018) കേരള നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും പി സി ജോര്‍ജിന്റെ കേരള ജനപക്ഷവും സഭയ്ക്കുള്ളില്‍ ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കും. ബി.ജെ.പി അംഗമായ ഒ.രാജഗോപാലും കേരളാ ജനപക്ഷത്തിലെ പി.സി ജോര്‍ജും സഭയില്‍ ഒന്നിച്ചായിരിക്കും ഇനി പ്രവര്‍ത്തിക്കുക.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയും ജനപക്ഷം നേതാവ് പി.സി ജോര്‍ജും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇരുകക്ഷികളും തമ്മില്‍ സഭയിലുള്ള സഹകരണം. ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് ശബരിമല വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഇരുകക്ഷികളുടെയും നിലപാട് സഭയ്ക്കുള്ളില്‍ ശക്തമായി തുടരും.
നേരത്തെ, ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എരുമേലി പഞ്ചായത്തില്‍ ഇടത് മുന്നണിയ്ക്ക് നല്‍കിയിരുന്ന പിന്തുണ ജനപക്ഷം അവസാനിപ്പിച്ചിരുന്നു. പിന്നാലെ ബി.ജെ.പിയുമായി ചേര്‍ന്ന് സി.പി.എം പ്രസിഡന്റിന് എതിരെ അവിശ്വാസത്തിന് നോട്ടീസും നല്‍കി. വിശ്വാസികളെ ദ്രോഹിക്കുന്ന സി.പി.എമ്മുമായുള്ള ബന്ധം പാപമാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബി.ജെ.പിക്കാര്‍ മോശമാണെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസിനോടും സി.പി.എമ്മിനോടും ഇപ്പോള്‍ തുല്യ അകലമാണെന്നും പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്തില്‍ മൂന്നുവര്‍ഷം സി.പി.എമ്മും ജനപക്ഷവും കൈകോര്‍ത്ത ഭരണമാണ് ശബരിമല വിഷയത്തിലെ നിലപാടിനെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ അവസാനിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജനപക്ഷം വൈസ് പ്രസിഡന്റ് ലിസമ്മ സണ്ണി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.
പ്രസിഡന്റ് സി.പി.എമ്മിലെ ധനേഷ് വെട്ടിമറ്റത്തിനെതിരെ അവിശ്വാസം കൊണ്ടുവന്ന് ഭരണപക്ഷത്തെ മറിച്ചിടാനാണ് ജനപക്ഷ തീരുമാനം. ശബരിമല സമരത്തില്‍ പി.സി ജോര്‍ജ് മുന്‍ പന്തിയില്‍ നിന്നതോടെ സി.പി.എമ്മുമായിട്ടുള്ള ബന്ധം വഷളായി. ഇതേതുടര്‍ന്നാണ് ജനപക്ഷം സി.പി.എം ഭരണത്തിന് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: P C George and BJP will protest against Sabarimala women entry, Thiruvananthapuram, News, Politics, Assembly, BJP, P.C George, Sabarimala Temple, Religion, Trending, Kerala.

Powered by Info News For You

Comments
Post a Comment