തോട്ടം തൊഴിലാളികള്‍ക്കു വീട് നല്‍കുന്നതും ലൈഫിന്റെ ഭാഗമാക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം:(www.kvartha.com 27/11/2018) ഭവനരഹിതരായ തോട്ടം തൊഴിലാളികള്‍ക്കു വീട് നിര്‍മിച്ചു നല്‍കുന്നതും ലൈഫ് പദ്ധതിയുടെ ഭാഗമാക്കണമെന്നു തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ തൊഴില്‍ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നവകേരളം കര്‍മപദ്ധതി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 32,454 തോട്ടം തൊഴിലാളികള്‍ ഭൂമിയോ വീടോ ഇല്ലാത്തവരാണെന്നു തൊഴില്‍ വകുപ്പ് നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതില്‍ ചെറിയൊരു ഭാഗം മാത്രമേ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായി വന്നിട്ടുള്ളൂ. ബാക്കിയുള്ളവര്‍ക്കു കൂടി ഭൂമിയും വീടും ലഭ്യമാക്കണം. വീട് വയ്ക്കാന്‍ ഭൂമിയില്ലാത്തവര്‍ക്കു തോട്ടം ഉടമകള്‍ ഭൂമി നല്‍കണമെന്നാണു സര്‍ക്കാരിന്റെ നിലപാട്. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് ലൈഫ് പദ്ധതിക്കു വിധേയമായി വീട് നിര്‍മിച്ചു നല്‍കണം. ഭൂമി ലഭ്യത കുറവുള്ള സ്ഥലങ്ങളില്‍ ടൗണ്‍ഷിപ്പ് മാതൃകയില്‍ വീട് നിര്‍മിച്ചു നല്‍കുന്നതിനാണു തൊഴില്‍ വകുപ്പ് ആലോചിക്കുന്നത്.

News, Thiruvananthapuram, Kerala, Minister,Plantation workers should be part of Life, Minister

ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മാണത്തിന് സംസ്ഥാനത്തെ ഐ.ടി.ഐ. വിദ്യാര്‍ഥികളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നു മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഓരോ പ്രദേശത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. പ്രളയത്തില്‍ അകപ്പെട്ട വീടുകളുടെ വയറിങ്, ഫര്‍ണിച്ചര്‍ തുടങ്ങിയവ പൂര്‍വസ്ഥിതിയിലെത്തിക്കുന്നതിന് സംസ്ഥാനത്തെ ഐ.ടി.ഐ വിദ്യാര്‍ഥികള്‍ നല്‍കിയ പങ്ക് നിസ്തുലമാണെന്നും മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Minister,Plantation workers should be part of Life, Minister


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?