കുവൈറ്റില്‍ ഗോഡൗണിലെ റാക്ക് തകര്‍ന്നുവീണു മലയാളി മരിച്ചു

കുവൈറ്റ് സിറ്റി:(www.kvartha.com 28/11/2018) കുവൈറ്റില്‍ ഗോഡൗണിലെ റാക്ക് തകര്‍ന്നുവീണു മലയാളി മരിച്ചു. ആലപ്പുഴ തകഴി സ്വദേശി തിരുവാതിര ഭവന്‍ ജയപ്രകാശന്‍ (52) ആണ് മരിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്‌റ്റോര്‍ റാക്ക് തകര്‍ന്നു ദേഹത്ത് വീഴുകയായിരുന്നു. കുവൈറ്റിലെ സാല്‍മി ഏരിയയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജയപ്രകാശന്‍.

ജോലിക്കിടെയാണ് അപകടം. സ്‌റ്റോറിലെ റാക്ക് തകര്‍ന്ന് വീണതിന് ശേഷം കാണാതായ ജയപ്രകാശിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയായിരുന്നു. പതിനാലു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാന്‍ അഗ്‌നിശമനസേന വിഭാഗത്തിന് സാധിച്ചത്. ജയപ്രകാശിന്റെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. അര്‍ജുന്‍, ആതിര എന്നിവര്‍ മക്കളാണ്.

News, Kuwait, Gulf, Death, Malayali dies in Kuwait during work

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kuwait, Gulf, Death, Malayali dies in Kuwait during work 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?