വീട്ടില്‍ കഞ്ചാവ് കൃഷി; യുവാവിനെ എക്‌സൈസ് പൊക്കി, ചെടി വളര്‍ത്തിയത് സ്വന്തം ഉപയോഗത്തിന്

കൊല്ലം:(www.kvartha.com 25/11/2018) വീട്ടില്‍ വളര്‍ത്തിയ കഞ്ചാവു ചെടിയുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി. കൊല്ലം പട്ടത്താനം സ്വദേശി സുനില്‍ ജോയിയെയാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പട്ടത്താനത്തെ ഇയാളുടെ വീട്ടിലെത്തിയത്. ബഹുനില കെട്ടിടത്തിന്റെ ഒരു ഭാഗത്ത് താല്‍ക്കാലികമായി നിര്‍മിച്ച ഷെഡ്ഡിലാണ് ഇയാളുടെ താമസം. ഷെഡ്ഡിനോട് ചേര്‍ന്നാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയിരുന്നത്.

News, Kollam, Kerala, Arrest,Youth arrest with Ganja

എക്‌സൈസ് സംഘം ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ കഞ്ചാവ് ചെടിയില്‍ നിന്നും ഇലകള്‍ ശേഖരിക്കുകയായിരുന്നു. എട്ട് മാസം പ്രായമുള്ള ആറടി പൊക്കമുള്ള പൂര്‍ണ വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്.

നേരത്തെ നിരവധി തവണ ഇയാളെ കഞ്ചാവു കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് പിടികൂടിയിട്ടുണ്ട്. സ്വന്തം ഉപയോഗത്തിനാണ് കഞ്ചാവ് ചെടി വളര്‍ത്തിയതെന്ന് ചോദ്യം ചെയ്യലില്‍ എക്‌സൈസിനോട് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Arrest,Youth arrest with Ganja 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?