അരിപ്പൊടി കോലമെഴുതിയ കല്‍പ്പാത്തി അഗ്രഹാര വീഥികളില്‍ ഇനി തേരോടുംകാലം
പാലക്കാട്: (www.kvartha.com 05.11.2018) അരിപ്പൊടി കോലമെഴുതിയ അഗ്രഹാര വീഥികള്‍ക്ക് ഇത് സുകൃതകാലം. പ്രദക്ഷിണവഴികള്‍ കടന്ന് തേരുകള്‍ വരുന്നതും കാത്തിരിക്കുകയാണ് അഗ്രഹാരത്തിലെ ഓരോ മണ്‍തരിയും. പ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവം വന്നണഞ്ഞു. 14, 15, 16 തീയതികളിലാണ് രഥോത്സവം കൊണ്ടാടുന്നത്. പ്രളയത്തിനു ശേഷമുള്ള രഥോത്സവമാണ് വരാന്‍ പോകുന്നത്.
അതു കൊണ്ടു തന്നെ പകിട്ടിന് അല്‍പ്പം കുറവുണ്ട്. എല്ലാവര്‍ഷവും നടത്താറുള്ള സംഗീതോത്സവം ഇത്തവണ ഒഴിവാക്കി. ചെലവുചുരുക്കലിന്റെ ഭാഗമായാണ് ഇത്. ഇത്തരത്തില്‍ ആഘോഷപരിപാടികളില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും രഥോത്സവത്തിന്റെ പെരുമ അതിന്റെ ആചാരങ്ങളിലും വിശ്വാസങ്ങളിലുമാണ്.
ആചാരങ്ങളെയും വിശ്വാസങ്ങളെയും മുറുകെ പിടിച്ചു കൊണ്ടു തന്നെയാണ് ഇത്തവണയും രഥോത്സവം ആഘോഷിക്കുന്നത്. വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവയാണ് രഥോത്സവത്തിന്റെ പങ്കാളികള്‍. രഥോത്സവത്തിന് നാളുകള്‍ മാത്രം ശേഷിക്കെ ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. ഗ്രാമവീഥികളില്‍ പ്രദക്ഷിണം നടത്തുന്ന തേരുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായി.
കാത്തിരിപ്പിന്റെയും ഒത്തുചേരലിന്റെയും സാക്ഷാല്‍ക്കാരമാണ് കല്‍പ്പാത്തി രഥോത്സവം. അഗ്രഹാര വഴികളില്‍ പുണ്യം നിറച്ച് സംഗമത്തിനെത്തുന്ന ദേവന്‍മാരെ കണ്ട് സായൂജ്യമടയാന്‍ നാടിന്റെ നാനാദിക്കിലുള്ളവര്‍ കല്‍പ്പാത്തിയിലേക്ക് ഒഴുകും. ഐശ്വര്യത്തിന്റെ അനുഗ്രഹത്തിന്റെ പ്രസാദവുമായി എത്തുന്ന ദേവരഥങ്ങളെ കണ്ടു തൊഴാന്‍ കാത്തിരിക്കുകയാണ് ഓരോ മനസും. അനുഷ്ഠാനങ്ങളില്‍ അധിഷ്ഠിതമാണ് കല്‍പ്പാത്തിയിലെ ഓരോ ചടങ്ങും. നൂറ്റാണ്ടുകളുടെ ചരിത്രം ചൊല്ലുന്ന കല്‍പ്പാത്തിക്ക് പറയാന്‍ കഥകളേറെയുണ്ട്.
തമിഴ്‌നാട്ടിലെ മായാവരം ദേശത്തു നിന്നും പാലക്കാട്ടേക്ക് ചേക്കേറിയ അഗ്രഹാരങ്ങളുടെ ഉത്സവ ആഘോഷം കൂടിയാണ് രഥോത്സവം. മായാവരത്തിലെ മയൂരനാഥസ്വാമി ക്ഷേത്രത്തിലും ഇതേ സമയത്തു തന്നെയാണ് രഥോത്സവം ആഘോഷിക്കുന്നത്. അഗ്രഹാരങ്ങളിലെ പഞ്ചാംഗം തമിഴ് മാസത്തെ അടിസ്ഥാനപ്പെടുത്തിയാണ്.
തമിഴ് മാസമായ ഐപ്പസി 22നാണ് കല്‍പ്പാത്തി രഥോത്സവത്തിന് തുടക്കം. കല്‍പ്പാത്തിയിലെ വിവിധ തെരുവുകളുടെ സഹവര്‍ത്തിത്വവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതാകുന്നു പുകള്‍പെറ്റ രഥോത്സവം. ഞെട്ടിമാലകളാല്‍ അലങ്കരിതമായ തേരുകളൊക്കെ വലിച്ചു നീക്കുന്നത് ഭക്തജനങ്ങളെങ്കിലും മുന്നിലുണ്ടാകും കുതിച്ചു ചാടാനൊരുങ്ങുന്ന കുതിരകള്‍.

പിന്നെ തേരിന്റെ ഭംഗി എത്രത്തോളമെന്നത് കണ്‍നിറയെ കാണുക തന്നെ വേണം. പ്രധാന തേരായ ശിവതേരിലും, ഗണപതി തേരിലും ചപ്രം കെട്ടുക, കിളിക്കൂട് അടക്കം അഞ്ചു തട്ടുകളാണ് ഉണ്ടാവുക. മുരുകന്‍ തേരില്‍ കിളിക്കൂട് അടക്കം മൂന്ന് തട്ടുകളും ഉണ്ട്. ക്ഷേത്രങ്ങളും ആചാര ക്രമങ്ങളും വിത്യസ്തമാകുന്നതു പോലെ തന്നെയാണ് കല്‍പ്പാത്തിയിലെ ക്ഷേത്രങ്ങളിലെ രഥങ്ങളുടെ പ്രത്യേകതയും.
കൊടിയേറ്റത്തിനുണ്ടെങ്കില്‍ കൊടിയിറക്കത്തിനും ഉണ്ടായിരിക്കണമെന്നാണ് കല്‍പാത്തിയിലെ ചൊല്ല്. അതിനാല്‍ തന്നെ രഥോത്സവത്തിന് കൊടിയേറി കഴിഞ്ഞാല്‍ പിന്നെ ഉത്സവം കൊടിയിറങ്ങുന്നതു വരെ ഗ്രാമം വിട്ടു പോകരുതെന്നാണ് കല്‍പ്പാത്തിയിലെ നിഷ്ഠ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kalpathi Ratholsavam on november 14, 15,16, Palakkad, Religion, Temple, Festival, News, Local-News, Trending, Kerala.

Powered by Info News For You

Comments
Post a Comment