മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടതിന് അറസ്റ്റിലായ രഹ് ന ഫാത്ത്വിമയെ റിമാന്‍ഡ് ചെയ്തു; തന്നെ നിശബ്ദയാക്കാനുള്ള ശ്രമമെന്ന് പ്രതികരണം

പത്തനംതിട്ട : (www.kvartha.com 28.11.2018) മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടതിന് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് രഹ് ന ഫാത്ത്വിമയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. എറണാകുളം പാലാരിവട്ടത്തെ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ നിന്ന് കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.30 മണിയോടെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്ത് പത്തനംതിട്ട ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു.

തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് 4.30ന് പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെത്തിച്ച രഹ് ന ഫാത്ത്വിമയെ പ്രതിഷേധക്കാര്‍ കൂകി വിളിച്ചാണ് എതിരേറ്റത്. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ രഹ് ന ഫാത്ത്വിമ ദര്‍ശനത്തിനെത്തിയത് വിവാദമായിരുന്നു.

Rehna Fathima remanded in 14 days, Pathanamthitta, News, Religion, Sabarimala Temple, Facebook, Post, Controversy, Criticism, Police, Arrested, Remanded, Kerala.

അതേസമയം രഹ് നയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കുമെന്ന് പത്തനംതിട്ട സി.ഐ സുനില്‍ കുമാര്‍ പറഞ്ഞു. രഹ് നയുടെ സംഘടനാബന്ധം, ശബരിമല സന്ദര്‍ശനത്തിന് പിന്നിലെ ലക്ഷ്യം തുടങ്ങിയ വിവരങ്ങള്‍ അന്വേഷിക്കാനാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥയായ രഹ് നയെ സസ്‌പെന്‍ഡ് ചെയ്തു.

ഒക്ടോബര്‍ 20ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോന്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പോലീസ് അന്വേഷണം വൈകിപ്പിക്കുന്നുവെന്ന് കാട്ടി രാധാകൃഷ്ണ മേനോന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

ധരിച്ചിരുന്ന ശബരിമല തീര്‍ത്ഥാടകരുടേതിന് സമാനമായ രീതിയിലുള്ള കറുപ്പ് വസ്ത്രം മുട്ടിന് മുകളില്‍ ഉയര്‍ത്തി ഇരിക്കുന്ന ചിത്രം രഹ് ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതാണ് പരാതിക്ക് കാരണമായത്. മത സ്പര്‍ദ്ധ വളര്‍ത്തുന്നതിനാണ് കേസ്.

രഹ് നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് അറസ്റ്റ്.

അതേസമയം തന്നെ നിശബ്ദയാക്കാനുള്ള ശ്രമമാണ് അറസ്‌റ്റെന്ന് രഹ് ന പ്രതികരിച്ചു. പ്രതികരിക്കുന്ന സ്ത്രീകളെ നിശബ്ദയാക്കാനുള്ള ശ്രമമാണ്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നു. അത് തെളിയിക്കാന്‍ കഴിയും. ഫേസ് ബുക്ക് ചിത്രം കണ്ട് കാമം തോന്നുന്നത് എന്റെ തെറ്റല്ല. ഇപ്പോള്‍ 32 വയസുണ്ട്, ജനിച്ചതും വളര്‍ന്നതും എറണാകുളത്താണ്. അവിടെ ജോലി ചെയ്ത് കുടുംബമായി താമസിക്കുന്നു. പോലീസ് അറിയിച്ചിരുന്നെങ്കില്‍ സ്‌റ്റേഷനില്‍ ഹാജരാകുമായിരുന്നുവെന്നും രഹ് ന പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rehna Fathima remanded in 14 days, Pathanamthitta, News, Religion, Sabarimala Temple, Facebook, Post, Controversy, Criticism, Police, Arrested, Remanded, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?